ഭക്തി നിറസന്ധ്യയില്‍ മാവുങ്കാല്‍; വീരമാരുതി വിഗ്രഹം എത്തി

thanmഅജാനൂര്‍:  മാവുങ്കാല്‍ മഞ്ഞംപതി വീരമാരുതി ക്ഷേത്ര പ്രതിഷ്ഠബ്രഹ്മ കലശമഹോത്സവത്തിന്‍റെ ഭാഗമായുള്ള  വീരമാരുതി പ്രതിഷ്ഠവിഗ്രഹം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഒടിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഗുരു സ്വാമി ഗുരുദേവാനന്ദയില്‍ നിന്ന് ഇന്ന് രാവിലെ ആറ് മണിക്ക് ഏറ്റുവാങ്ങി. മുത്തുക്കുട വാദ്യമേളങ്ങളുടെ അകമ്പടിയോടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ എത്തിക്കുകയും ചെയ്തു. ആചാരനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം 4 മണിക്ക് നെല്ലിത്തറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിക്കും. ഇവിടെ നിന്നും വാദ്യ മേള അകമ്പടിയോടെ വിഗ്രഹം എഴുന്നള്ളിച്ച് മറ്റ് ക്ഷേത്രങ്ങളിലെ വരവേല്‍പ്പും വിവിധ ക്ഷേത്രഭാരവാഹികളുടേയും ഭക്തന്മാരുടേയും അകമ്പടിയോടെ അന്തരീക്ഷത്തില്‍ രാമനാമ ജപ മന്ത്രം  ഉരിവിട്ടുകൊണ്ട് ഭക്തിയുടെ നിറസന്ധിയില്‍ വിഗ്രഹം ക്ഷേത്ര സന്നിധിയില്‍ എത്തിക്കും.

KCN

more recommended stories