ബാർ നർത്തകിയെ സ്പർശിക്കുകയോ പണമെറിഞ്ഞ് നൽകുകയോ ചെയ്യുന്നവർക്ക് പിഴയും ജയിലും

barമുംബൈ ∙ ബാർ നർത്തകിമാരെ സ്പർശിക്കുകയും അവർക്ക് പണമെറിഞ്ഞ് കൊടുക്കുകയും ചെയ്യുന്നവർക്ക് പിഴയും ജയിൽശിക്ഷയും ഉറപ്പുവരുത്തുന്ന പുതിയ ഡാൻസ് ബാർ ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ അനുമതി നൽകി. ഇനി ബില്ലിന് നിയമസഭയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബിൽ നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കും.  ബാർ നർത്തകിമാരെ ചൂഷണം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് ബാർ നർത്തകിമാരെ അനാവശ്യമായി സ്പർശിക്കുകയോ അവർക്ക് പണമെറിഞ്ഞു നൽകുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയോ 50,000 രൂപ വരെ പിഴയോ ലഭിക്കാം. അനധികൃതമായി ബാർ നടത്തുന്നവർക്ക് 25 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാർച്ച് 29ന് ബില്ലിന് അംഗീകാരം നൽകിയിരുന്നു.

KCN

more recommended stories