ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം : മരിച്ച നാലുവയസ്സുകാരിയുടെ അമ്മയും അറസ്റ്റില്‍

mmതിരുവനന്തപുരം : ആറ്റിങ്ങലില്‍ നാലുവയസ്സുകാരിയെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അനുശാന്തിയെ പോലീസ് അറസ്റ്റുചെയ്തു. വെട്ടേറ്റ് മരിച്ച ഓമനയുടെ മകന്‍ ലിജീഷന്റെ ഭാര്യയാണ് അനു. തോളത്തും കഴുത്തിലും വെട്ടേറ്റ ലിജീഷ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരെ വെട്ടിപ്പരുക്കേല്‍പിച്ച നിനോമാത്യുവിനെ പോലീസ് ഇന്നലെ തന്നെ പിടികൂടിയിരുന്നു. ഇയാളുടെ സഹപ്രവര്‍ത്തകയാണ് ഇന്ന് അറസ്റ്റിലായ അനു ശാന്തി. ഇവര്‍തമ്മില്‍ അടുപ്പത്തിലായിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ അനുവിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

KCN

more recommended stories