സാന്ത്വനം ബസ്സ് യാത്ര ചികില്‍സാ ചെലവ് കൈമാറി

roopaകാഞ്ഞങ്ങാട്: അര്‍ബുദ രോഗി ബാധിതയായ അതിയാമ്പൂരിലെ പി.രാധയുടെ ചികില്‍സാ ചെലവിലേക്കായി ഒരു ദിവസം ഓട്ടം നടത്തിയ കാഞ്ഞങ്ങാട്ടെ മൂന്ന് ബസ്സുകളുടെ വരുമാനം ചികില്‍സാ കമ്മിറ്റി കൈമാറി. കാഞ്ഞങ്ങാട് നിന്നും പ്രയാണമാരംഭിക്കുന്ന ഉണ്ണി വിനായക, ജാസിം, തത്വമസി എന്നീ ബസ്സുകളുടെ ഉടമകളായ ഉണ്ണിക്കൃഷ്ണന്‍, ബഷീര്‍ മുറിയനാലി, കാരളി ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ചികില്‍സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ ബല്ല ബാബുവിനും കണ്‍വീനര്‍ പി.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സഹായം സ്വീകരിച്ചു. പി.ലീല സംസാരിച്ചു.

KCN

more recommended stories