ചെങ്കോട്ടയില്‍ ചുവപ്പ് അണിയിച്ച് ചന്ദ്രേട്ടന്‍

cpmകാഞ്ഞങ്ങാട് : കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനത്തിന്‍റെ പോരാട്ട ഭൂമിയായ മടിക്കൈയുടെ ചെങ്കോട്ടയില്‍ ചുവപ്പണിയിച്ച് ഇ. ചന്ദ്രശേഖരന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു.അടിസ്ഥാനവര്‍ഗ്ഗത്തോടൊപ്പം അവരിലൊരാളായി സൗമ്യമായ ചിരിയോടെ മടിക്കൈ ആലൈയിലെ ദിനേശ് ബീഡിക്കമ്പനിയിലാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇടതുഭരണം വന്നാല്‍ ചെറുകിട പാരമ്പര്യ തൊഴില്‍ മേഖലകള്‍ സംരക്ഷിക്കുന്നതിന് നടപടിയുണ്ടാകുമെന്നും  സ്ഥാനാര്‍ത്ഥി പറഞ്ഞു.തുടര്‍ന്നു പോയ മടിക്കൈ ഖാദി വ്യവസായ യുണിറ്റില്‍ തൊഴിലാളികളുടെ സങ്കടവും സ്നേഹപ്രകടനവും ഉള്‍ക്കൊണ്ട് അവരെയും സമാശ്വസിപ്പിച്ചാണ് ചന്ദ്രേട്ടന്‍ മടങ്ങിയത്.    ജില്ലയിലെ ആദ്യത്തെ വ്യവസായ യൂണിറ്റായ എതുസമയത്തും അടച്ചു പൂട്ടാവുന്ന മടിക്കൈ ബെസ്റ്റ് കോട്ട് എത്തിയ ചന്ദ്രട്ടന്‍ തൊഴിലാളികളോട് ഏറെ സമയം ചെലവഴിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് കോട്ടപ്പാറ വിട്ടല്‍ കാഷ്യു ഫാക്ടറിയിലും, അമ്പലത്തറ,കാഞ്ഞിരപ്പൊയില്‍,കോതോട്ടുപാറ,മൂന്നുറോഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി.മടിക്കൈഅമ്പലത്തറയിലെ നെല്ലിയടുക്കം എന്‍ എം ഐ ടി യില്‍ വിളിച്ചു ചേര്‍ത്ത സൗരോര്‍ജ്ജ പ്ലന്‍റ് വിശദീകരണയോഗത്തിലും  പങ്കെടുത്തു.പ്ലാന്‍റ് സംബന്ധിച്ച നാട്ടുകാരുടെ ആശങ്കയും പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണെന്നും ത്ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.എരിപ്പില്‍ സഖാവ് കെ പി ചന്ദ്രന്‍റെ വീട്ടില്‍ ഉച്ചഭക്ഷണം കഴിച്ച് അല്പനേരം വിശ്രമിച്ച ശേഷം ബങ്കളം, തെക്കന്‍ ബങ്കളം,ചതുരക്കിണര്‍,ചാളക്കടവ് ,കണ്ടംകുട്ടിച്ചാല്‍,മലപ്പച്ചേരി എന്നിവിടങ്ങളില്‍ പ്രചരണം.തുടര്‍ന്ന് കൂട്ടപ്പുന്ന പട്ടിക വര്‍ഗ്ഗ കോളനിയില്‍ കുടുമ്പയോഗം.നൂറുകണക്കിന് പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.തെക്കന്‍ ബങ്കളത്തെ കുടുംബയോഗത്തിന് ശേഷം മടക്കം.സ്ഥാനാര്‍ത്ഥിയോടൊപ്പംമടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് സി പ്രഭാകരന്‍ ആദ്യാവസാനം കൂടെ ഉണ്ടായിരുന്നു.കൂടാതെ എല്‍ ഡി എഫ് നേതാക്കളായ വി കൃഷ്ണന്‍ എരിക്കുളം,എന്‍ ബാലകൃഷ്ണന്‍, കെ വി കുഞ്ഞമ്പു,കെ നാരായണന്‍,വി പ്രകാശന്‍,അനിന്‍ ബങ്കളം,പി നാരായണന്‍,പി വി നാരായണന്‍,പി വി ശാരദ എന്നിവര്‍കൂടി ഉണ്ടായിരുന്നു,

 

KCN

more recommended stories