ക്ലബ്ബ് വാര്‍ഷികാഘോഷവും അംബേദ്കര്‍ അനുസ്മരണവും

ennaparaതായന്നൂര്‍: എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ 18-ാം വാര്‍ഷികാഘോഷവും, രാഷ്ട്രശില്‍പി ഡോ.ബി.ആര്‍.അംബേദ്കര്‍ അനുസ്മരണവും സമ്മേളനവും സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം വി.കെ.അംബുരാജിന്‍റെ അദ്ധ്യക്ഷതയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ സര്‍ക്കിള്‍ ജിയോളജിസ്റ്റ് കെ.വി.ചന്ദ്രന്‍ വിവിധ തലങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളും സന്തോഷ് ട്രോഫി താരം സവിനേഷ്, പട്ടികവര്‍ഗ കായികമേളയില്‍ ഡിസ്കസ് ത്രോയില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയ ശ്യാംരാജിനേയും അനുമോദിച്ചു.

പി.ജെ.വര്‍ഗ്ഗീസ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. കെ.രഘു സ്വാഗതവും കെ.ബി.രാധിക നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ഡോ.ബി.ആര്‍.അംബേദ്കര്‍ അനുസ്മരണ സമ്മേളനം കെ.സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.  ജനപ്രതിനിധികളായ മുസ്തഫ തായന്നൂര്‍, എം.അനില്‍കുമാര്‍, ബിന്ദുലേഖ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.  കാസര്‍കോട് ഗവ.കോളേജ് അസി.പ്രൊഫസര്‍ യു.ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.  രമേശന് മലയാറ്റുകര സ്വാഗതവും സി.സതീശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൊല്ലം ആവിഷ്കാരയുടെ കുഴിയാനകള്‍ നാടകവും അരങ്ങേറി.

KCN

more recommended stories