അസ്‌ലൻ ഷാ ഹോക്കിയിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; ഫൈനലിൽ ഓസീസിനോട് തോറ്റു (4-0)

hockyഇപോ (മലേഷ്യ) ∙ സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഇന്നു നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു. ഓസ്ട്രേലിയയുടെ ഒൻപതാം കിരീടവിജയമാണിത്. ഇതോടെ കഴിഞ്ഞ വർഷം കൈവിട്ട കിരീടം ഓസ്ട്രേലിയ വീണ്ടും തിരിച്ചുപിടിച്ചു. ടോം ക്രെയ്ഗ് (25, 35), മാറ്റ് ഗോഡെസ് (43, 57) എന്നിവർ നേടിയ ഇരട്ട ഗോളുകളാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. ഫൈനലിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനം നേടാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ഇന്ത്യയുടെ മടക്കം. ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയ ഇന്ത്യയെ 5–1ന് തോൽപ്പിച്ചിരുന്നു. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഓസ്ട്രേലിയയുടെ കിരീടധാരണം. 2010ലാണ് ഇന്ത്യ അവസാനമായി അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റിൽ കിരീടം ചൂടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ, കാനഡ, പാക്കിസ്ഥാൻ, മലേഷ്യ ടീമുകളെ ഇന്ത്യ തോൽപ്പിച്ചപ്പോൾ ഓസ്ട്രേലിയ, ന്യൂസീസൻഡ് എന്നീ ടീമുകളോട് പരാജയം രുചിച്ചു. അതേസമയം, ഒരു മൽസരം പോലും തോൽക്കാതെയാണ് ഓസ്ട്രേലിയയുടെ ഫൈനൽ പ്രവേശനം.

KCN

more recommended stories