പുതിയ ബാറുകൾ അനുവദിച്ചത് അറിയില്ല; മദ്യനയത്തിൽ വെള്ളം ചേർക്കില്ല: സുധീരൻ

srikrishna copyതിരുവനന്തപുരം ∙ സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുവാദം നൽകിയ കാര്യം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മദ്യനയത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. ബാറുകൾക്ക് അനുമതി നൽകിയത് പരിശോധിക്കും. കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും വി.എം. സുധീരൻ പറഞ്ഞു. സംസ്ഥാനത്ത് ആറു ബാറുകൾ കൂടി സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. സർക്കാരിന്റെ മദ്യനയം അനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. സംസ്ഥാനത്ത് ആറു ബാറുകൾ കൂടി സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. സർക്കാരിന്റെ മദ്യനയം അനുസരിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് ബാർ ലൈസൻസുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി.

KCN

more recommended stories