പ്രചാരണപരിപാടിക്കിടെ ചില്ല് തകര്‍ന്ന് വീണ് മുഖ്യമന്ത്രിക്ക് പരിക്ക്

city bag (3)മലപ്പുറം: പെരിന്തല്‍മണ്ണയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരുക്കേറ്റു. പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഓഡിറ്റോറിയത്തിന്റെ ചില്ല് പൊട്ടി വീഴുകയായിരുന്നു. കാലിന് പരുക്കേറ്റ മുഖ്യമന്ത്രിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിന്തല്‍മണ്ണ അല്‍ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ കന്നി വോട്ടര്‍മാരുമായി സംവദിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടി കഴിഞ്ഞ് ഹാളില്‍ നിന്ന പുറത്തേക്കു വരുന്നതിനിടെ തിക്കും തിരക്കുമുണ്ടായി. ഇതിനിടയില്‍ ചില്ലു വാതില്‍ പൊട്ടി വീഴുകയായിരുന്നു. പൊട്ടിയ ചില്ല് മുഖ്യമന്ത്രിയുടെ കാലില്‍ തെറിച്ചാണ് പരുക്ക് പറ്റിയത്. ചില്ല് തെറിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

 

KCN

more recommended stories