പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവം

kodaപുല്ലൂര്‍: 1800 വര്‍ഷം പഴക്കമുള്ള കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ഒന്നാംഘട്ട പുനരുദ്ധാരണം 2006ല്‍ നടക്കുകയുണ്ടായി. ചരിത്രരേഖയായ കൊടവലം ശാസനം വട്ടെഴുത്ത് ലിപിയില്‍ ശിലയില്‍ ആലേഖനം ചെയ്തത് ഇന്നും ക്ഷേത്രത്തില്‍ കാണാന്‍  സാധിക്കും. 1969ല്‍ ചരിത്രകാരനായ എം.ജി.എസ്.ക്ഷേത്രം സന്ദര്‍ശിക്കുകയും വട്ടെഴുത്ത് ലിപി വായിച്ചെടുക്കുകയും അതുവഴി കേരള ചരിത്രം തന്നെ മറ്റൊരു ദിശയിലേക്ക് മാറുകയും ചെയ്യുകയുണ്ടായി. കൊടവലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്‍റെ (വാമനാവതാരം) രണ്ടാംഘട്ട പുനരുദ്ധാരണത്തിന്‍റെ ഭാഗമായി കൊടവലത്ത് ഭഗവതി കാവ്, പന്നിക്കൂര്‍ ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയും 24 മുതല്‍ 29 വരെ ബ്രഹ്മശ്രീ ഇരിവല്‍ കേശവ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോല്‍സവം നടക്കുകയാണ്.

KCN

more recommended stories