ബസില്‍ കടത്തുകയായിരുന്ന 5271 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍

panmasala

മഞ്ചേശ്വരം : കര്‍ണ്ണാടക കെ എസ് ആര്‍ ടി ബസില്‍ കാസര്‍കോട് ഭാഗത്തേക്ക് കടത്തുകയായിരുന്ന  5271 പാക്കറ്റ് പാന്‍മസാലകളുമായി ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍സ്വദേശി മൊയ്തീന്‍ (48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെയാണ് ബസില്‍ പിറകുവശത്തെ സീറ്റിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പാന്‍മസാലകള്‍ കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ്, പ്രിവന്റീവ് ഓഫീസര്‍ എം ശ്രീധരന്‍, കെ ബി വിനോദ്, വി ശശി, കെ ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

KCN

more recommended stories