കൈത വ്യാപകമായി തീയിട്ട് നശിപ്പിക്കുന്നതായി പരാതി

kaithaനീലേശ്വരം: ഒഴിഞ്ഞവളപ്പ് ആവിയുടെ തീരത്തെ കൈത വ്യാപകമായി തീയിട്ട് നശിപ്പിക്കുന്നതായി പരാതി. ഇരുട്ടിന്‍റെ മറവില്‍ ആണ് തീയിട്ട് നശിപ്പിക്കുന്നത്. പറമ്പ് വൃത്തിയാക്കുക എന്ന വ്യാജേന ഒഴിഞ്ഞവളപ്പ് ആവിയുടെ തീരത്തെ കൈത വ്യാപകമായി നശിപ്പിക്കുന്നത്. കൈത നശിപ്പിക്കുന്നത് ആവിയിലെ മത്സ്യങ്ങളുടെ വംശനാശത്തിനും മറ്റ് ജീവികളുടെ ആവാസവ്യവസ്ഥയും ദോഷകരമായും ബാധിക്കും കൂടാതെ മഴവെള്ളം നിറഞ്ഞ് മണ്ണ് കടലിലേക്ക് ഒലിച്ച് പോയി പ്രദേശത്തിന്‍റെ നാശത്തിനും കാരണമാകും. വില്ലേജ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്കിയിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല. കടുത്ത വേനലിലും വറ്റാത്ത ആവിയുടെ തീരത്തുള്ള കൈതകള്‍ നശിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ ആവിയുടെ നാശത്തിന് വഴിവെക്കും.

KCN

more recommended stories