കണ്ണൂര്‍ പഴശി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു

rajadhani5കണ്ണൂര്‍ പഴശ്ശി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ഡാമിലേക്ക് വെള്ളം ഒഴുകിയെത്താത്തതും കടുത്ത വേനലുമാണ് ജലനിരപ്പ് കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടെ പഴശ്ശി ഡാമിന്റെ കൈവഴികളിലെ ജനങ്ങളും ജലക്ഷാമത്തിന്റെ പിടിയിലായി.
പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ പുതുക്കി പണിതതോടെ ജലസംഭരണിയില്‍ ജലം സംഭരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ എല്‍നിനോ പ്രതിഭാസം കേരളത്തെ ഉണക്കി കരിച്ചതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറക്കാതെ തന്നെ ഡാമിലെ ജലനിരപ്പ് കുറയാന്‍ തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു
ഡാമില്‍ നിന്ന് വെള്ളം ഒഴുക്കാതെ വന്നതോടെ കൈവഴികളിലെ ജല സ്രോതസ്സുകളും വറ്റി വരണ്ടു.ഇത് പ്രദേശത്തെ ആകെ ജലക്ഷാമത്തിന്റെ പിയിയിലാഴ്ത്തി. പുഴകളുടെ മരണവും കടുത്ത വേനലുമാണ് പഴശ്ശി ഡാമില്‍ ജലനിരപ്പ് താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷം ഇക്കൊല്ലം കനിഞ്ഞില്ലെങ്കില്‍ പഴശ്ശി ഡാമും പരിസരവും എന്നന്നേക്കും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലമരുമെന്നും നാട്ടുകാര്‍ പറയുന്നു.

KCN

more recommended stories