ചികിത്സയിലായിരുന്ന യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

red tag copyപരിയാരം: പ്രസവത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി ആസ്പത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. കല്ലന്‍ചിറയിലെ ഓട്ടോ ഡ്രൈവര്‍ ടി. രാമന്റെ ഭാര്യ സിമി (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ആസ്പത്രിയില്‍ സിമി പ്രസവിച്ചത്. രക്തക്കുറവുള്ളതിനാല്‍ പരിയാരത്തേക്ക് പിറ്റേദിവസം കൊണ്ടുപോവുകയായിരുന്നു. ചികിത്സയില്‍ കാര്യമായ മാറ്റം ഉണ്ടാകാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് ആസ്പത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്.

 

KCN

more recommended stories