ഒഴിവുകാല കൈത്തൊഴില്‍ പരിശീലനം

thayyalകാഞ്ഞങ്ങാട്: മര്‍ഹൂം ചിത്താരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഒഴിവുകാല കൈത്തൊഴില്‍ പരിശീലനം തുടങ്ങി.
അനാഥ-അഗതി വിദ്യാര്‍ത്ഥിനികളെ സ്വയം പര്യാപ്തരാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്ക്കരിച്ച കൈത്തൊഴില്‍ പരിശീലന പരിപാടിയില്‍ ബുക്ക് ബൈന്‍റിംഗ്, കുട, സോപ്പ്, മെഴുകുതിരി, ചോക്ക്, ബാഗ് എന്നിവ നിര്‍മ്മിക്കാനുള്ള പരിശീലനമാണ് പ്രഥമമായി  നല്‍കുന്നത്.  40ല്‍പരം വരുന്ന അന്തേവാസികള്‍ക്ക് മത-ഭൗതിക പഠന-പരിശീലനത്തോടൊപ്പമാണ് കൈത്തൊഴില്‍ പരിശീലനവും നല്‍കുന്നത്. സ്ഥാപന മാനേജര്‍ കൂടിയായ ബശീര്‍ മങ്കയമാണ് പരിശീലകന്‍. വ്യക്തിത്വ വികസനം, പാചക കല, പരിചരണം, ശുചിത്വം തുടങ്ങിയവയില്‍ സമഗ്ര പരിശീലനവും സ്ഥാപനം ലക്ഷ്യം വെക്കുന്നു. ടൈലറിംഗ്, കമ്പ്യൂട്ടര്‍ രംഗത്ത് ഇതിനകം നിരവധി വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രസിഡന്‍റ് ചിത്താരി സി.എച്ച്.അഹമ്മദ് അശ്റഫ് മൗലവിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സ്ഥാപനം വിജയകരമായ പത്താം വയസ്സിലേക്ക് കടക്കുകയാണ്. പെണ്‍കുട്ടികളുടെ സംരക്ഷണ രംഗത്ത് മികവുറ്റ സേവനങ്ങള്‍ അര്‍പ്പിച്ച് വരുന്ന സ്ഥാപനത്തിലേക്ക് 8 വയസ്സു മുതല്‍ 14 വയസ്സിനിടയിലുള്ള അനാഥ അഗതി വിദ്യാര്‍ത്ഥിനികള്‍ക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories