കെ. സുധാകരന്റെ ഫ്‌ലക്‌സ് നശിപ്പിച്ചു

bordഉദുമ: ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു, പാലക്കുന്നു ടൌണിലും അങ്കക്കളരി ജംഗ്ഷനിലും വെച്ചിരുന്ന ഫ്‌ലക്‌സുകളാണ് കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടർന്നു തിരുവക്കോടിയിലെ ഡി വൈ എഫ് ഐ പ്രവർത്തകരായ നാലു പേർക്കെതിരെ ഉദുമ മണ്ഡലം യു.ഡി.എഫ് നേത്രുത്വം പൊലീസിൽ പരാതി നല്കി. അങ്കകളരിയിൽ ഫ്‌ലക്‌സ് നശിപ്പിച്ചവർ ദൃക്‌സാക്ഷികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാക്യാര, കരിപ്പോടി  ബോവിക്കാനം, ബന്തടുക്ക, മാനടുക്കം, മണിമൂല എന്നിവടങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടിരുന്നു.

KCN

more recommended stories