പ്രധാനമന്ത്രി നരേന്ദ്രമോദി കാസര്‍കോട്ടെത്തും

modiകാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി കാസര്‍കോട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. മെയ് 11നോ 12നോ ആയിരിക്കും മോദി എത്തുക. മോദി വരുന്ന കൃത്യമായ തിയ്യതി സംബന്ധിച്ച് പോലീസ് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഇതുസംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും കാസര്‍കോട്ടെത്തുമെന്നാണ് വിവരം. കോണ്‍ഗ്രസിന്റെയും ഇടതുമുന്നണിയുടെയും ദേശീയനേതാക്കള്‍ കാസര്‍കോട്ടെത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ പ്രചരണത്തിനെത്തുന്നുണ്ടെങ്കിലും ഇവര്‍ കാസര്‍കോട്ടെത്തുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

KCN

more recommended stories