കോച്ച് സൂചിക ബോർഡുകൾ നൽകി

boardകാഞ്ഞങ്ങാട് : റെയിൽവെ സ്റ്റേഷന്‍റെ ഇരു പ്ലാറ്റ്ഫോമുകളിലും സ്ഥാപിക്കുന്നതിനുള്ള കോച്ച് സൂചിക ബോർഡുകൾ കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് വക സൗജന്യമായി നൽകി. ഇരുപതിനായിരം രൂപ ചെലവിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.  റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോട്ടറി ചാർട്ടർ പ്രസിഡണ്ട് ഡോ. കെ.ജി. പൈ ബോർഡുകൾ സ്റ്റേഷൻ സൂപ്രണ്ട് ജയരാജ് മേനോന് കൈമാറി. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി.  മുഹമ്മദ് അസ്്ലം, റോട്ടറി പ്രസിഡണ്ട് എം. വിനോദ് മുൻ പ്രസിഡണ്ടുമാരായ എം.കെ. വിനോദ്, എൻ. സുരേഷ്, രഞ്ജിത്ത്, പ്രജീഷ്, ഗിരീഷ് നായ്ക് എന്നിവർ സംബന്ധിച്ചു.

KCN

more recommended stories