തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

cambകാഞ്ഞങ്ങാട്: ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്‍റേയും മാവുങ്കാല്‍ കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് എന്‍.തങ്കരാജിന്‍റെ അദ്ധ്യക്ഷതയില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ പി.പത്മനാഭന്‍, കെ.എം.ഗോപാലന്‍, ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്‍റ് കെ.ശശിധരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.രാധാകൃഷ്ണന്‍ സ്വാഗതവും ക്ലബ്ബ് ജോ.സെക്രട്ടറി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ വെച്ച് 500ഓളം രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി.

KCN

more recommended stories