ക്വട്ടേഷന്‍ ക്ഷണിച്ചു

അംഗന്‍വാടി പ്രീസ്‌കൂളുകള്‍ക്ക്   8 വരെ അവധി
ജില്ലയില്‍ അതിരൂക്ഷമായ വേനല്‍ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ അംഗന്‍വാടികളിലെയും  പ്രീസ്‌കൂളിന്  ഈ മാസം എട്ട് വരെ ജില്ലാ കളക്ടര്‍ ഇ ദേവദാസ് അവധി പ്രഖ്യാപിച്ചു.  അംഗന്‍വാടികള്‍ ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതും മറ്റ് പ്രവര്‍ത്തനങ്ങള്‍ യഥാക്രമം നടത്തേണ്ടതുമാണ്.  പ്രീസ്‌കൂള്‍ കുട്ടികള്‍ക്കുളള ഭക്ഷണം മുടങ്ങാതിരിക്കാന്‍ അവര്‍ക്കുളള ഭക്ഷണ സാധനങ്ങള്‍ ടേക്ക് ഹോം റേഷനായി നല്‍കേണ്ടതാണ്. അംഗനവാടി പ്രിസ്‌കൂളിലെ  കുട്ടികളില്‍ രൂക്ഷമായ വേനല്‍ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുളളതിനാലാണ് കളക്ടര്‍ അവധി അനുവദിച്ചത്.
ലേലം ചെയ്യും
മധൂര്‍ ഗ്രാമപഞ്ചായത്ത് മീന്‍ മാര്‍ക്കറ്റ്  2017 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് ലേലം ചെയ്യും.  ഈ മാസം 12 ന്  ഉച്ചയ്ക്ക്  മൂന്ന് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ ബന്ധപ്പെടണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ടാങ്കര്‍ലോറി വഴി 10 കിലോമീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളവിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിു. ക്വട്ടേഷന്‍ ഈ മാസം ആറിന് ഉച്ചയ്ക്ക് 12 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള ക്വട്ടേഷന്‍കാരുടെ സാന്നിദ്ധ്യത്തില്‍ തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ വിന്റോ പരസ്യം നമ്പര്‍ ജി37373/2016 ലും പഞ്ചായത്ത് ഓഫീസിലും ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ടാക്‌സി പെര്‍മിറ്റുളള വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഈ മാസം 20 നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ 04994 256990.

KCN

more recommended stories