സ്‌കൂളില്‍നിന്ന് അരി കടത്താന്‍ ശ്രമം; ഏഴു ചാക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഉച്ചക്കഞ്ഞിയുടെ അരി കടത്താന്‍ ശ്രമം. ഏഴു ചാക്ക് അരി സ്‌കൂളിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിനു സമീപത്തുകൂടിയുള്ള റോഡിന്റെ അരികിലെ കെട്ടിടത്തിന്റെ മറവില്‍നിന്നാണ് അഞ്ചു ചാക്ക് കണ്ടെത്തിയത്. രണ്ടെണ്ണം തൊട്ടടുത്തായി നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും കണ്ടെത്തി. ഡോഗ് സ്‌ക്വാഡെത്തിയാണ് ഇതു കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ പ്യൂണ്‍ പി.നാരായണനാണ് കഞ്ഞിപ്പുരയില്‍നിന്നുള്ള വഴിയില്‍ അരി വിതറിയ നിലയില്‍ കണ്ടത്. ഉടന്‍ അദ്ദേഹം സ്‌കൂള്‍ ചുമതലയുള്ള അധ്യാപകന്‍ പി.പ്രകാനെ അറിയിച്ചു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് മുബാറക് ഹാജിയും സ്ഥലത്തെത്തി. അന്വേഷണത്തില്‍ അഞ്ചു ചാക്കുകള്‍ കണ്ടെത്തി. വിദ്യാനഗര്‍ പോലീസിന്റെ നിര്‍ദേശപ്രകാരം എത്തിയ ഡോഗ് സ്‌ക്വാഡാണ് രണ്ടു ചാക്ക് കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നു.

KCN

more recommended stories