തീവണ്ടി ദുരന്തം ഒഴിവാക്കിയ അഹമ്മദിന് സി.ഐ.ടി.യുവിന്റെ ആദരം

Dream zone copyകാസറഗോഡ് ചൗക്കിയില്‍ തീവണ്ടി ദുരന്തം ഒഴിവാക്കിയ കാസറഗോഡ് ജില്ലാ സെക്യൂരിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു മെമ്പര്‍ കൂടിയായ കെ എസ് അഹമ്മദിന് യൂണിയന്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു നേതാവ് എം.രാമന്‍ മെമന്‍ഡോ നല്‍കി . സ: റഫീഖ് കുന്നില്‍, സുരേന്ദ്രന്‍, കെ.ബി കൃഷ്ണന്‍,ഹമ്മീദ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി നാരായണന്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. അനുമോദനത്തിന് കെ സ് അഹമ്മദ് നന്ദി പറഞ്ഞു.

 

KCN

more recommended stories