യാത്രയായത് സൂഫി സരണിയിലെ നിറഞ്ഞ നിലാവ്.

Gold king copyഅങ്ങയുടെ നേതൃത്ത്വത്തിന്‍ കീഴില്‍

അണി നിരക്കാനായത് ഞങ്ങളെത്ര
ഭാഗ്യവാന്മാര്‍. കണ്ണിയത്തുസ്താദ് സ്വന്തം വീട്ടില്‍ അടുത്തിരുത്തി അറിവ് പകര്‍ന്നു
അങ്ങേയ്ക്ക്…
ആത്മീയതയുടെ അനന്ത വിഹായസ്സിലായിരുന്നു ഉസ്താദെ
അങ്ങയുടെ ജീവിതം…
ജാഡകള്‍ നിറഞ്ഞ് പാണ്ഡിത്യത്തെ പോലും
അഹങ്കാര ചിഹ്നങ്ങളാക്കി ലോകത്തിന് മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് ഞാനാണ് വലിയവന്‍ എന്ന ഭാവത്തില്‍ സ്വയം പ്രതീക്ഷിക്കപ്പെടുന്നവര്‍ ജീവിക്കുന്ന ആസുരതയുടെ കാലത്ത്…
അങ്ങ് കാണിച്ചു തന്ന വഴികള്‍ എത്ര ധന്യമാണ്..
അഹങ്കരിച്ച് ഭൂമിയെ അമര്‍ത്തിച്ചവിട്ടരുതെന്ന് ഞങ്ങളെ പഠിപ്പിച്ചു. തസവ്വുഫിന്റെ ആന്തരികതയിലേക്ക് ആഴ്ന്നിറങ്ങിയ വന്ദ്യ ഗുരു.
വൈദ്യ ശാസ്ത്രം പോലും തോറ്റ അങ്ങയുടെ അനാരോഗ്യ സമയത്ത് പോലും
വേദിയിലിരുന്ന് നീല മുക്കിയ പഴകിയ ഒരു മുണ്ടുമുടുത്ത് ശ്വാസം വലിച്ച് വലിച്ച് അങ്ങ് പറഞ്ഞു തന്ന അറിവ്
ഇനി എവിടെന്ന് കിട്ടും..?
സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ വിയോഗത്തില്‍ സമുദായത്തിനുണ്ടായ നഷ്ടം നികത്താന്‍ ആളെ തിരയുമ്പോഴാണ് അങ്ങും ഞങ്ങളോട് വിട ചോദിച്ചത്.
കേരള മുസ്ലിംകളുടെ ആധികാരക ശബ്ദമായ സമസ്തയെന്ന മഹല്‍ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും വിനയവും താഴ്മയും ഉസ്താദിന്റെ ലാളിത്ത്യവും പണ്ഡിത വര്യരുടെ ശൃംഖലയിലെ കണ്ണിയാണെന്ന് ഉസ്താദില്‍ നിന്നും വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.(വൈ.ഹനീഫ)
കണ്ണീര്‍ തുള്ളികള്‍ ശൈഖുനയുടെ കഥ പറഞ്ഞ് തരുന്നു.

സൈനുല്‍ ഉലമ്ക്ക് ശേഷം കോയക്കുട്ടി ഉസ്താദിന്റ്‌റെയും വിയോഗം താങ്ങാനാവുന്നില്ല.
ലോകത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ദീനിന്റ്‌റെ നേര്‍ രൂപങ്ങളാണ്..
പോരടികളുടെ ലോകത്ത് തിന്മകള്‍ കൊണ്ട് ധര്‍മ്മത്തെ പൊതിയുന്ന ആസുരതയുടെ കാലത്ത്..
ഇവരുണ്ടായിരുന്നു ജന സഹസ്രങ്ങളെ ഒരു വിരല്‍ കൊണ്ട് നിയന്ത്രിക്കാന്‍..
തഖ് വയുടെ സൂര്യ തേജസ്സുകള്‍ ഇനി അന്തിയുറങ്ങും..
ചെയ്ത് കൂട്ടിയ നന്മകള്‍ അവര്‍ക്ക് സാന്ത്വനത്തിന്റ്‌റെ തണല്‍ നല്‍കും.
സമസ്ത എന്ന മഹിത പ്രസ്ഥാനം എന്തിനണോ രൂപീകരിച്ചത്..
ആ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ഒരു കടു മണി തെന്നിയില്ല ഈ അജയ്യ നേതൃത്ത്വം..
തുരുമ്പിച്ച വാദങ്ങളുമായി ഫിത്‌നയുടെ കരിമ്പടം ധരിച്ചവരെ അങ്ങ് പിടിച്ചു കെട്ടി..
സൂക്ഷമത..ആത്മീയത…ഭയ ഭക്തി..വിനയം.. സൗമ്യത…താഴ്മ…
എല്ലാം സമ്മിശ്രമായി തഖവയിലദിഷ്ടിതമായ ജീവിതമാണല്ലോ തെറിച്ചു പോയ ആയിരങ്ങളെ വീണ്ടും ഈ സുന്ദര വഴികളിലേക്ക് ആകര്‍ശിച്ചത്..
ഉസ്താദെ അങ്ങയുടെ പ്രാര്‍ത്ഥനക്ക് വേണ്ടിയായിരുന്നു മൈലുകള്‍ താണ്ടി ഞങ്ങള്‍ ഓരോ സമ്മേളനത്തിലേക്കും ഒഴുകിയെത്തിയത്..
അങ്ങ് ചിലപ്പോള്‍ പകരം ആരെയെങ്കിലും നിശ്ചയിച്ചായിരിക്കാം യാത്രയായത്…
പക്ഷേ, സഹിക്കാനാവുന്നില്ല..
എത്ര ധന്യമാണ് ഈ നേതൃത്വം.
കാട്ടിക്കൂട്ടലുകളില്ല.
ആരുടെ മുന്നിലും ഒരേ മുഖം. നന്മയുടെ കണികകള്‍ മാത്രം വജ്രത്തിളക്കമായി പ്രശോഭിക്കുന്ന വദനം. കാലത്തിനൊത്ത് ദീനിന്റ്‌റെ വഴികള്‍ മാറ്റാന്‍ ശ്രമിക്കുന്ന…
ലാഭത്തിനൊത്ത് ഇടതും വലതും ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന പലരെയും തിരിച്ചറിയണമെന്ന്
അങ്ങയുടെ ജീവിതത്തിലൂടെ കാണിച്ചു തന്നു. മക്കളേഇവിടെയാണ്
തഖ് വ.. അതെ ഹൃദയത്തില്‍.
തന്റ്‌റെ പേരിനൊപ്പം തക്ബീര്‍ മുഴങ്ങണമെന്ന് അങ്ങ് ആഗ്രഹിച്ചില്ല.
പക്ഷേ കര്‍മ്മ മണ്ഡലം അങ്ങയെ തക്ബീറുകള്‍ കൊണ്ട് പൊതിഞ്ഞു…
കണ്ണീര്‍ കണങ്ങള്‍ സാക്ഷി.
നിറഞ്ഞ നിലാവേ ആരാണ് ഞങ്ങള്‍ക്കിനി..?
ആധുനിക മീഡിയകള്‍ക്ക് മുന്നില്‍ മുഖം മിനുക്കാതെ വമ്പത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാതെ അങ്ങ് നയിച്ചു…!
പൂര്‍വ്വീകര്‍ കാണിച്ചു തന്ന വഴിയേ..
കാളമ്പാടി ഉസ്താദിന് ശേഷം നാഥന്‍ അങ്ങേക്ക് നല്‍കിയ ഇരിപ്പിടം വ്യക്തി വിശുദ്ധി കൊണ്ടും, പണ്ഡിത ധര്‍മ്മം കൊണ്ടും കര്‍മ്മ മണ്ഡത്തില്‍ സ്വിദ്ധീഖീങ്ങളുടെ വഴിയിലുടെ ഈ ഉമ്മത്തിനെ നയിക്കുന്നതിലും അങ്ങ് നൂറ് മേനിയും വിജയിച്ചിരിക്കുന്നു…
ഇഹ ലോക ജീവിതം കഷ്ടതകളുടെ മാറാപ്പുകളാവണം..
നശ്വരമായ ജീവിതത്തിലേക്ക് വേണ്ടി അദ്ധ്വാനിക്കുന്നവന്റെ പണിപ്പുരയാകണം ഈ ലോകമെന്ന് ജീവിച്ച് കാണിച്ചു തന്നു..
എത്ര ധന്യാമാണാ ജീവിതം..
അങ്ങയെ കുറിച്ച് പറയാന്‍ നന്മയടെ ആയിരം നാവുകളല്ലാതെ, നേര്‍വഴിയുടെ നീണ്ട രേഖയല്ലാതെ മറിച്ചൊരു വാക്ക് പോലും ഒരാള്‍ക്കും കിട്ടുകയില്ലെന്നത്
ഉസ്താദിന്റെ സൂക്ഷ്മ ജീവിതത്തിന് തിളക്കമേറുകയല്ലേ…
എട്ട് പതിറ്റാണ്ട് കാലം ജീവിച്ച ഞങ്ങളുടെ വന്ദ്യ ഗുരു, ഈ ഉമ്മത്തിന്റെ അനിശേദ്ധ്യനായ അദ്ധ്യക്ഷന്‍ ശൈഖുനാ കോയക്കുട്ടി ഉസ്താദിന് സ്വര്‍ഗ്ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കണേ നാഥാ…

ഹനീഫ കുംബടാജെ

KCN

more recommended stories