ബിജെപിക്ക് വോട്ട് മറിച്ചുനല്‍കിയെന്ന യുഡിഎഫ് ആരോപണം അസംബന്ധം- കെ.പി. സതീഷ്ചന്ദ്രന്‍

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചുനല്‍കിയെന്ന യുഡിഎഫ് ആരോപണം അസംബന്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍. ജില്ലയില്‍ ബിജെപിയുമായി കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമുള്ള  ബന്ധം ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്.  പല കോണ്‍ഗ്രസ് നേതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണമേഖലയിലും വഹിക്കുന്ന പദവികള്‍ ബിജെപി ബന്ധത്തിലൂടെ നേടിയതാണ്. ഇതറിയാവുന്ന യുഡിഎഫ് അണികള്‍ പോലും ഈ ആരോപണം തള്ളിക്കളയും. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന ലീഗ് വിലയിരുത്തല്‍ വോട്ടെണ്ണല്‍ ദിവസം വരെ മാത്രം ആയുസ്സുള്ള ദിവാസ്വപ്നമാണെന്നും അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.

KCN

more recommended stories