വീട്ടമ്മയെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

kanhagdകാറടുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മിയെ (50)യാണ് നെല്ലിത്തറ കുന്നിന്‍ചെരുവില്‍ മകളും ഭര്‍ത്താവും താമസിക്കുന്ന വാടക വീട്ടുപറമ്പില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഒരുമാസത്തോളമായി ലക്ഷ്മിയും ഭര്‍ത്താവ് കരിവേടകം കുളം സ്വദേശി ഗംഗാധരനും മകള്‍ ഗായത്രിയും ഭര്‍ത്താവ് അജിത്ത്എന്ന അജുവും താമസിക്കുന്ന വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. ജോലി കഴിഞ്ഞ് അജിത്ത് രാത്രി വൈകുന്നതിനാലാണ് കരിവേടകത്ത് നിന്ന് ഈ ദമ്പതികള്‍ മകളുടെ സംരക്ഷണത്തിനായി നെല്ലിത്തറ കുന്നിന്‍ചെരുവില്‍ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ 10മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. മകള്‍ ഗായത്രി സംഭവ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കൊലപാതകം നടന്ന സംഭവം ശ്രദ്ധയില്‍പ്പെടുന്നത് വ്യാഴാഴ്ച ഉച്ചയോടെയാണ്. വീട്ടുപറമ്പിലായതുകൊണ്ടാണ് സംഭവം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോയത്. ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാധരന്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. ഗംഗാധരനും ലക്ഷ്മിയും സ്ഥിരമായി കലഹിക്കുകയും ബഹളം വെക്കാറുണ്ടെന്നും പറയപ്പെടുന്നു. ഗംഗാധരന്‍ അപ്രത്യക്ഷനായ സാഹചര്യത്തില്‍ പോലീസ് അനേ്വഷണം ഇയാളില്‍ കേന്ദ്രീകരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 2.30മണിയോടെ ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബു, ബേക്കല്‍ എസ്.ഐ ഭരതന്‍ , അമ്പലത്തറ എസ് ഐ രാജഗോപാലന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അനേ്വഷണം ആരംഭിച്ചു. ഗായത്രിക്ക് പുറമെ ഓട്ടോ ഡ്രൈവമാരായ യോഗേഷ് , മഹേഷ് എന്നിവര്‍ മക്കളാണ് .

KCN

more recommended stories