സി.പി.എം നിതെരെ യു.ഡി.എഫിന്‍റെ മുതലക്കണ്ണീര്‍ – അഡ്വ.ശ്രീകാന്ത്

sreeഉദുമ : അരപ്പതിറ്റാണ്ടുകളായി ഉദുമ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എല്‍.ഡി.എഫ്., മണ്ഡലത്തില്‍ അടിസ്ഥാനസൌകര്യങ്ങളുടെ വികസനം നടത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിട്ടുള്ളതെന്ന് ഉദുമ നിയോജകമണ്ഡലം എന്‍‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ.ശ്രീകാന്ത് ആരോപിച്ചു. ചേറ്റുകുണ്ടിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 വര്‍ഷമായി അധികാരത്തിലുള്ള യു.ഡി.എഫും, മണ്ഡലത്തിലെ വികസനം വിസ്മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ എം.എല്‍.എ എന്നനിലയ്ക്കും എല്‍.ഡി.എഫ്. ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. മണ്ഡലത്തിലെ പ്രതിപക്ഷം എന്നനിലയ്ക്ക് യു.ഡി.എഫും ഉത്തരവാദിത്തങ്ങളില്‍ പരാജയപ്പെട്ടു. ഇപ്പോള്‍ തെരഞ്ഞെടുപ്പു സമയത്തുമാത്രം സി.പി.എം ന് എതിരായി  മുതലക്കണ്ണീരൊഴുക്കിയാണ് ജനങ്ങളെ സമീപിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
      കെ.ബി.പ്രജില്‍ (ജന്മഭൂമി, കണ്ണൂര്‍ എഡിഷന്‍) മുഖ്യപ്രഭാഷണം നടത്തി. പ്രശാന്ത്കുമാര്‍ (പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റ്) അദ്ധ്യക്ഷത വഹിച്ചു. സുകുമാരന്‍ (അജാനൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍) സ്വാഗതംപറഞ്ഞു. നഞ്ചില്‍ കുഞ്ഞിരാമന്‍ (ബി.ജെ.പി.ജില്ലാ വൈ.പ്രസിഡന്‍റ്), പുല്ലൂര്‍ കുഞ്ഞിരാമന്‍ (ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്‍റ്), ഡോ. മേലത്ത് ചന്ദ്രഖരന്‍ നായര്‍ (എന്‍.ഡി.എഫ്. ഇല. കമ്മിറ്റി ചെയര്‍മാന്‍),  എം.സദാശിവന്‍  (ജില്ലാക്കമ്മിറ്റി മെമ്പര്‍) , എന്‍.ബാബുരാജ് (ബി.ജെ.പി. ഉദുമ മണ്ഡലം ജന.സെക്രട്ടറി) എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

KCN

more recommended stories