നഷ്ടമാകുന്നത് കേബിള്‍ ടിവി വ്യസായ രംഗത്തെ കരുത്തനായ അമരക്കാരനെ

72നാസര്‍ ഹസ്സന്‍ അന്‍വറിന്റെ വേര്‍പ്പാട് നാടിനും നാട്ടുകാര്‍ക്കും തീരാനഷ്ടമായി മാറുന്നു. കേബിള്‍ ടിവി വ്യവസായത്തെ ഉന്നതിയിലെത്തിക്കുന്നതില്‍ അഹോരാത്രം ഓടിനടന്ന കരുത്തനായ അമരക്കാരന്‍ വിടവാങ്ങുമ്പോള്‍ കേബിള്‍ ടിവി മേഖലയ്ക്ക് അത് വലിയ ആഘാതമായി മാറുകയാണ്.
കുത്തുകളുടെയും വൈദ്യതി വകുപ്പിന്റെയും ഭീഷണികള്‍ക്കിടയില്‍ പതറിപ്പോയ കേബിള്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ മുന്നില്‍ നിന്ന് പടനയിച്ച പോരാളിയായിരുന്നു നാസര്‍ ഹസ്സന്‍ അന്‍വര്‍. വെല്ലുവിളികള്‍ ഓരോന്നായി മുന്നില്‍ പ്രത്യക്ഷപ്പെട്ട് പത്തിവിടര്‍ത്തിയപ്പോഴും കേബിള്‍ ഓപ്പേറേറ്റര്‍മാര്‍ കൂട്ടായ്മയുടെ പുതിയ പാഠം പകര്‍ന്നപ്പോള്‍ അതിന് ഊര്‍ജ്ജം പകര്‍ന്നത് നാസര്‍ ഹസ്സന്‍ അന്‍വറിന്റെ അര്‍പ്പണബോധവും അചഞ്ചലമായ മനസ്സുമായിരുന്നു. ഏഷ്യാനെറ്റിനെപോലുള്ള വന്‍കിട കമ്പനികള്‍ പേചാനലുകളുടെ നിരക്കത്ത് വര്‍ദ്ധന ഉയര്‍ത്തി ഭീഷണിപ്പെട്ടുത്തിയപ്പോഴും അധികഭാരം അടിച്ചേല്‍പ്പിച്ച് വൈദ്യുതി വകുപ്പ് ദ്രോഹിച്ചപ്പോഴുമെല്ലാം അതിനെതിരെ ധീരമായി ശബ്ദമുയര്‍ത്തിയ സാരഥിയായിരുന്നു അന്‍വര്‍.
പ്രദേശിക ചാനലുകളാണ് ഒരു നാടിന്റെ കരുത്തും ശബ്ദവും എന്ന് തിരിച്ചറിഞ്ഞ അന്‍വര്‍ അതിനെ വളര്‍ത്തിയെടുക്കാനായി സര്‍വ്വം മറന്ന് പ്രവര്‍ത്തിച്ചു. കേരള വിഷനും കെ.സി.എന്‍ ചാനലും സിസിഎന്നുമെല്ലാം വന്‍ വിജയമായതിന് പിന്നില്‍ നാസര്‍ ഹസ്സന്‍ അന്‍വറിന്റെ ദീര്‍ഘദൃഷ്ടിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. പുതിയ പദ്ധതികളും ആശയങ്ങളുമെല്ലാം ഓരോന്നായി വിജയം കണ്ടപ്പോള്‍ അതുവഴി നൂറുക്കണക്കിന് ചെറുപ്പക്കാര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
കേബിള്‍ ടിവി രംഗത്തുമാത്രമല്ല കൈവെച്ച മേഖലകളിലെല്ലാം അദ്ദേഹം വിജയത്തിന്റെ കയ്യൊപ്പു ചാര്‍ത്തി. രാഷ്ട്രീയ ഉദ്യോഗസ്ഥമേഖലകളിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം താഴെ തട്ടിലുള്ള സാധാരണക്കാരോടും വളരെ സൗമത്യയോടുകൂടിയാണ് പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പ്പാട് ഓരോരുത്തരെയും കണ്ണീരിലാഴ്ത്തി.
കുറച്ചുകാലമായി അസുഖബാധിതനായിരുന്നുവെങ്കിലും തന്റെ ഔദ്യോഗിക കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ഓഫീസുകളില്‍ വന്നുപോകുകയും ചെയ്യുമായിരുന്നു. വിശ്രമിക്കാന്‍ കൂട്ടാക്കാതെ സര്‍വ്വസമയത്തും സജീവമായി നിലനിന്ന് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കം ജീവനക്കാര്‍ക്കും ഒരു പാഠപുസ്തമായിരുന്നു. നാസര്‍ ഹസ്സന്‍ അന്‍വര്‍ ആശുപത്രിയിലായ നിമിഷം മുതല്‍ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുയായിരുന്നു. ഒടുവില്‍ അകാലത്തില്‍ ആ മരവാര്‍ത്ത എത്തുമ്പോള്‍ അത് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തെ വലിയ ദുഖമായി മാറുകയാണ്…

 

 

 

 

 

KCN

more recommended stories