ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്:caution    ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച മത്സ്യസമൃദ്ധി പദ്ധതിയില്‍ ശുദ്ധജലമത്സ്യകൃഷി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കി മത്സ്യകുഞ്ഞുങ്ങളെ കൈപ്പറ്റിയവരും താല്‍പര്യമുളള പുതിയ കര്‍ഷകരും നിര്‍ദ്ദിഷ്ടഫോറത്തില്‍ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ  ചുമതലപ്പെട്ട അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ മുഖേന മെയ് മൂന്നിനകം   അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക്  ശുദ്ധജലമത്സ്യകൃഷി പരിശീലനവും മത്സ്യകുഞ്ഞുങ്ങളേയും സൗജന്യമായി നല്‍കും.

KCN

more recommended stories