ലോറിയില്‍ കൊണ്ടുവന്ന ജെസിബി ഇറക്കുമ്പോള്‍ മറിഞ്ഞു ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

jcb1മേല്‍പറമ്പ്: മേല്‍പറമ്പ് കട്ടക്കാലില്‍ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്ന ജെസിബി മറിഞ്ഞു. ഡ്രൈവര്‍
അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ ആവശ്യത്തിനായി ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന ജെസിബിയാണ് കട്ടക്കാല്‍ ഗ്രൗണ്ടിനടുത്ത് ഇറക്കുമ്പോള്‍ ഇടതുഭാഗത്തേക്ക് മറിഞ്ഞത്. ജെസിബി ഇറക്കുന്നത് കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇവര്‍ നോക്കിനില്‍ക്കെയാണ് ജെസിബി നിലംപൊത്തിയത്. യന്ത്ര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഡ്രൈവര്‍ സാഹസികമായി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറിഞ്ഞ ജെസിബിയുടെ ഇന്ധന ടാങ്ക് ചോര്‍ന്നു. ക്രെയിന്‍ കൊണ്ടു വന്ന് മറിഞ്ഞ ജെസിബിയെ പൊക്കിയെടുക്കുകയായിരുന്നു.

KCN

more recommended stories