ഡോക്ടര്‍ വ്യാജനെന്ന് തെളിഞ്ഞത് ഭാര്യയുടെ പരാതിയില്‍ പാര്‍ട്‌നര്‍ അറസ്റ്റില്‍

dtകാഞ്ഞങ്ങാട്: ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണറെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ മടിയനിലെ കെ.എച്ച്.എം ആശുപത്രിയില്‍ വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രി പാര്‍ട്ണര്‍ ചിത്താരിയിലെ റഫീഖി (34) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ സുരേഷ് അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടറാണെന്നറിഞ്ഞിട്ടും തന്‍വീര്‍ അഹമ്മദിനെ ആശുപത്രിയില്‍ നിയമിച്ചുവെന്നാണ് റഫീഖിനെതിരെയുള്ള കേസ്. ആറ് മാസക്കാലമാണ് വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദ് ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചത്. തന്‍വീറിനെ പോലീസിന് ഇതു വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒര്‍ത്തോ സര്‍ജന്‍ എന്ന വ്യാജേനയാണ് തന്‍വീര്‍ അഹമ്മദ് കെ.എച്ച്.എം ആശുപത്രിയില്‍ രോഗികളെ ചികിത്സിച്ചിരുന്നത്. തന്‍വീറിന്റെ ഭാര്യ കൊടുങ്ങല്ലൂര്‍ സ്വദേശിനി കെ.എം ഷാലിമയാണ് തന്‍വീര്‍ വ്യാജ ഡോക്ടര്‍ ആണെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതി നല്‍കുന്നതിന് മുമ്പ് തന്‍വീറിന്റെ മര്‍ദനമേറ്റ് ഷാലിമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, ഷാലിമ പീഡനത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റിലായി തന്‍വീര്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

KCN

more recommended stories