പത്മനാഭസ്വാമി ക്ഷേത്രം: മണ്ണില്‍ കലര്‍ത്തിയും സ്വര്‍ണ്ണം കടത്തിയെന്ന് അമിക്കസ് ക്യൂറി

anantha

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും മണ്ണില്‍ കലര്‍ത്തിയും സ്വര്‍ണം കടത്തിയെന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയെ അറിയിച്ചു.  തഞ്ചാവൂര്‍ ജ്വല്ലേഴ്‌സ് പണിപ്പുരയിലെത്തിച്ച സ്വര്‍ണം അവിടെ നിന്നും കടത്തുകയായിരുന്നു- സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും കുടുംബത്തിനുമെതുരെ ഗുരുതരമായ നിരവധി ആരോപണങ്ങാണുളളത്. സംഭാവനയായി ലഭിക്കുന്ന വിദേശ കറന്‍സികള്‍ ക്ഷേത്രം വെട്ടിപ്പ് നടത്തുന്നു. കാണിക്കയായി ലഭിച്ച നാണയങ്ങള്‍ തിരുച്ചിയിലെ ഒരു ബിസിനസ്സുകാരന് കൈമാറി. ക്ഷേത്ര പാരമ്പര്യത്തിന് വിരുദ്ധമായ നടപടികള്‍ ക്ഷേത്രത്തില്‍ തന്നെ നടക്കുന്നു. ക്ഷേത്രസ്വത്ത് രാജകുടുംബം സ്വകാര്യസ്വത്ത് പോലെയാണ് കൈകാര്യം ചെയ്യുന്നത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജകുടുംബത്തോടെപ്പം സംസ്ഥാന സര്‍ക്കാറിനെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചകള്‍ സംഭവിച്ചതായും അമിക്കസ് ക്യൂറി പറയുന്നു.

KCN

more recommended stories