കേരളത്തിൽ ഇടതു മുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ

exitpolതിരുവനന്തപുരം∙ കേരളത്തിൽ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇതുവരെ മൂന്നു എക്സിറ്റ് പോളുകൾ പുറത്തുവന്നതിലെല്ലാം ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന വ്യക്തമായ സൂചനയാണുള്ളത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജി തന്നെ അധികാരം നിലനിർത്തുമെന്ന വ്യക്തമായ സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. അസമിൽ ബിജെപി വൻനേട്ടമുണ്ടാക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.  കേരളത്തിൽ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം. 49% പേർ അധികാരമാറ്റം ആഗ്രഹിക്കുന്നതായും എക്സിറ്റ് പോൾ ഫലത്തിലുണ്ട്. ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടുമെന്നാണ് പ്രവചനം. യുഡിഎഫ് 38–41 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇവർ പ്രവചിക്കുന്നു. ബിജെപിയ്ക്ക് 0–3 വരെയും മറ്റുള്ളവർക്ക് 1–4 വരെ സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. എൽഡിഎഫിന് 43 ശതമാനം വോട്ടും യുഡിഎഫിന് 35 ശതമാനം വോട്ടും ബിജെപിയ്ക്ക് 11 ശതമാനം വോട്ടുമാണ് ഇവർ പ്രവചിക്കുന്നത്. എൽഡിഎഫ് 74–82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 54–62 സീറ്റുകൾ ലഭിക്കുമെന്നാണ് ഇവരുടെ പ്രവചനം. എൻഡിഎയ്ക്ക് നാലു സീറ്റു വരെ ലഭിക്കുമെന്നും സീ വോട്ടർ പ്രവചിക്കുന്നു. മറ്റുള്ളവർക്കും നാലു സീറ്റുവരെ ലഭിക്കാനുള്ള സാധ്യതയാണ് ഈ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എൽഡിഎഫ് 78 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. യുഡിഎഫിന് 58, ബിജെപി, മറ്റുള്ളവർ എന്നിവർക്ക് രണ്ടു സീറ്റുകൾ വീതവും ഇന്ത്യ ടിവിയുടെ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

KCN

more recommended stories