മന്ത്രിമാർക്ക് കൂട്ടത്തോൽവിയെന്ന് എക്സിറ്റ് പോൾ; പൂഞ്ഞാറിൽ പി.സി.ജോർജ് ജയിക്കും

ministersതിരുവനന്തപുരം∙ കേരളത്തിൽ മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌. പാലായിൽ കെ.എം. മാണി, തൃപ്പൂണിത്തുറയിൽ കെ.ബാബു, കോഴിക്കോട് സൗത്തിൽ എം.കെ.മുനീർ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം. കളമശേരിയിൽ മൽസരിക്കുന്ന ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.പി.മോഹനൻ എന്നിവരും തോൽക്കും. അതേസമയം, ചതുഷ്കോണ മൽസരം നടക്കുന്ന പൂഞ്ഞാറിൽ പി.സി. ജോർജ് ജയിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. തൊടുപുഴയിൽ പി.െജ. ജോസഫും ഇരിക്കൂറിൽ കെ.സി.ജോസഫും ജയിക്കും. വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് എൽഡിഎഫിന്റെ എം.വി. നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. അതേസമയം, ആറൻമുളയിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് ജയിക്കും. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. ഇവിടെ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടും. എൽഡിഎഫ് 74–82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്സിറ്റ് പോളും പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും നൽകുന്ന സൂചന. നഗരങ്ങളിലും ഗ്രാമങ്ങളിലും എൽഡിഎഫ് വ്യക്തമായ മേധാവിത്തം നേടും. യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സീറ്റു നേടി മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന കൗതുകകരമായ പ്രവചനവും എക്സിറ്റ് പോളുകളിലുണ്ട്. മുസ്‌ലിം ലീഗ് 19 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 17 സീറ്റിൽ ഒതുങ്ങും. കേരള കോൺഗ്രസ് (എം) മൂന്നു സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. മലപ്പുറത്ത് 13–3 എന്ന നിലയിൽ യുഡിഎഫ് മുൻതൂക്കം നിലനിർത്തും. എറണാകുളം ജില്ലയിൽ യുഡിഎഫ് മൂന്നു സീറ്റുകളിലും തിരുവനന്തപുരത്ത് രണ്ട് സീറ്റിലും ഒതുങ്ങുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപി മൂന്നു സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. തൃശൂർ ജില്ലയിൽ 13ൽ 12 സീറ്റും എൽഡിഎഫ് നേടും. തൃശൂരിൽ പത്മജ വേണുഗോപാൽ സിപിഐയിലെ വി.എസ്.സുനിൽകുമാറിനോട് തോൽക്കും. ഇവിടെ യുഡിഎഫിന്റെ വിജയം ചേലക്കര മണ്ഡലത്തിലൊതുങ്ങും. കോട്ടയത്ത് ആറിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും വിജയിക്കും. ൈവക്കം, പാലാ മണ്ഡലങ്ങളാണ് എൽഡിഎഫ് നേടുക. ഏറ്റുമാനൂരിൽ എൽഡിഎഫിന്റെ സുരേഷ് കുറുപ്പ് തോൽക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.

KCN

more recommended stories