ഫലമറിയാന്‍ ഇനി രണ്ട് നാള്‍; കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൂട്ടലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

AQWA copyദില്ലി: മെയ് 19 ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ഭരണത്തിലുള്ള കേരളത്തിലും അസമിലും അധികാരം നഷ്ടപ്പെട്ടാല്‍ ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് പ്രഹരമേല്‍ക്കും. കേരളത്തില്‍ നേട്ടമുണ്ടാകുമെന്ന് ആശ്വസിക്കുമ്പോഴും, ബംഗാളില്‍ പ്രതീക്ഷിക്കുന്ന വിജയമുണ്ടാകുമോയെന്നാണ് ഇടതു പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. അതേസമയം കേരളത്തിലും അസമിലും നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തെ തന്നെ കാര്യമായി പ്രതിഫലിക്കുമെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ പ്രതീക്ഷയും ആശങ്കയും പ്രകടിപ്പിക്കുന്നു. നിലവില്‍ എട്ട് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ഇതില്‍ കേരളവും അസമും നഷ്ടപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് ഭരണം ആറ് സംസ്ഥാനങ്ങളില്‍ ഒതുങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തിരിച്ചുവരാനൊരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത പ്രഹരമായിരിക്കും സംഭവിക്കുക. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എതിരാകുമ്പോഴും പ്രവചനങ്ങള്‍ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

 

KCN

more recommended stories