തെരഞ്ഞെടുപ്പിന്റെ മറവില്‍ ജില്ലയില്‍ അങ്ങിങ്ങ് അക്രമണം: സംഘര്‍ഷം തടയാന്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

kalyan silks copyകഴിഞ്ഞ ദിവസം പോളിംഗ് അവസാനിച്ച സമയത്ത് തുടങ്ങിയ സംഘര്‍ഷാവസ്ഥ പിന്നീട് രൂക്ഷമാവുകയായിരുന്നു. കുഡ്‌ലുവിലും നെല്ലിക്കുന്നിലും ബി.ജെപി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകായയിരുന്നു. കുഡ്‌ലുവില്‍ സംഘര്‍ഷാവസ്ഥ അതിവേഗം നിയന്ത്രണ വിധേയമായെങ്കിലും നെല്ലിക്കുന്നില്‍ ഭീതിനിറഞ്ഞ അന്തരീക്ഷമായിരുന്നു. അതിനിടെ അഡൂര്‍ സ്‌കൂളില്‍ ബി.ജെ.പി സിപി.എം പ്രവര്‍ത്തകര്‍ തമ്മിലും സംഘര്‍ഷമുണ്ടായി. ഉദുമയില്‍ വീടിനു നേരെ അക്രണം ഉണ്ടായി. ഉദുമ മുതിയക്കാലിലെ ജബ്ബാര്‍ ഹാജിയുടെ വീട്ടിനു നേരെയാണ് കല്ലേറുണ്ടായത്. തെക്കില്‍ പറമ്പ് ബൂത്തുപരിസരത്തും സംഘര്‍ഷാവസ്ഥയുണ്ടായി. ഇവിടെ മുന്‍ എം.എല്‍.എ കെവി.കുഞ്ഞിരാമനടക്കമുള്ളവരെ കയ്യേറ്റം ചെയ്തു.

സംഘര്‍ഷാവസ്ഥ തടയാന്‍ ശക്തമായ ജാഗ്രതയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. കേരള പോലീസിന് പുറമെ എട്ടു യൂണിറ്റ് കേന്ദ്ര സേനയും ജില്ലയിലെത്തിയിരുന്നു. ഇതിന് പുറമെ കര്‍ണാടക പോലീസിന്റെ സേവനവുമുണ്ട്.
കേന്ദ്രസേന

KCN

more recommended stories