ജില്ലയില്‍ 78.51 ശതമാനം പോളിങ്

mkനിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 990513 വോട്ടര്‍മാരില്‍ 777686 പേര്‍ വോട്ട് രേഖപ്പെടുത്തി. 78.51 ശതമാനമാണ് ജില്ലയില്‍ പോളിങ് രേഖപ്പെടുത്തിയത്. 364416 പുരുഷന്‍മാരും 413270 സ്ത്രീകളുമാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 189246 വോട്ടര്‍മാരില്‍ 154205 പേര്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 81.48 ശതമാനമായി ഇവിടെ പോളിങ്. 76.19 ശതമാനം പോളിങ് രേഖപ്പെടുത്തിയ മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 208145 വോട്ടര്‍മാരില്‍ 158584 പേര്‍ മഞ്ചേശ്വരത്ത് വോട്ട് രേഖപ്പെടുത്തി. 76.19 ശതമാനം. കാസര്‍കോട്ടെ 188848 വോട്ടര്‍മാരില്‍ 144234 പേര്‍ വോട്ട് രേഖപ്പെടുത്തി. 76.38 ശതമാനമാണ് കാസര്‍കോട് മണ്ഡലത്തിന്റെ പോളിങ്. ഉദുമയില്‍ 199829 വോട്ടര്‍മാരില്‍ 160178 പേര്‍ വോട്ട് രേഖപ്പെടുത്തി. 80.16 ആണ് ഉദുമയിലെ പോളിങ് ശതമാനം. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 204445 വോട്ടര്‍മാരില്‍ 160485 പേര്‍ വോട്ട് രേഖപ്പെടുത്തി. 78.5 ആണ് കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടിങ് ശതമാനം.
മഞ്ചേശ്വരം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് 167-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് പഡ്രെ (ന്യൂ ബിള്‍ഡിങ്) ആണ്. 87.10 ശതമാനമാണ് ഇവിടത്തെ പോളിങ്. 7-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് കുഞ്ചത്തൂര്‍ (സൗത്ത് ബിള്‍ഡിങ്) ആണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 65.90 ശതമാനം ആണ് ഇവിടത്തെ പോളിങ്.
കാസര്‍കോട് മണ്ഡലത്തില്‍ 86-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ (വെസ്റ്റ് സൈഡ്) ആണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 93.60 ശതമാനമാണ് ഇവിടത്തെ പോളിങ്. 78-ാം നമ്പര്‍ ബൂത്തായ ടി.ഐ.എച്ച്.എസ്.എസ് നായന്‍മാര്‍മൂല (നോര്‍ത്തേന്‍ സൈഡ്) യാണ് കാസര്‍കോട് മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 61.70 ആണ് ഇവിടെത്തെ പോളിങ് നില. കാസര്‍കോട് മണ്ഡലത്തില്‍ 31-ാം നമ്പര്‍ ബൂത്തായ ശ്രീ. ഗോപാലകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുഡ്‌ലു (വെസ്റ്റേന്‍ പോര്‍ഷന്‍ നോര്‍ത്തേന്‍ സൈഡ് ബിള്‍ഡിങ്-90.90 ശതമാനം), 124 നമ്പര്‍ ബൂത്തായ ഗവ: എല്‍.പി.എസ് കൊല്ലമ്പാടി (90.20 ശതമാനം) ബൂത്തുകളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തി.
ഉദുമ മണ്ഡലത്തില്‍ 96-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ് പാക്കം (ഈസ്റ്റ് ബിള്‍ഡിങ് നോര്‍ത്ത് പോര്‍ഷന്‍) ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 95.70 ശതമാനമാണ് ഇവിടെ പോളിങ്. 102-ാം നമ്പര്‍ പോളിങ് ബൂത്തായ ജി.യു.പി.എസ് അഗസറഹൊള (ഓള്‍ഡ് ബിള്‍ഡിങ്) ആണ് ഉദുമ മണ്ഡലത്തില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 63.60 ആണ് ഇവിടെത്തെ പോളിങ് നില. ഉദുമ മണ്ഡലത്തില്‍ 45-ാം നമ്പര്‍ ബൂത്തായ ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി (വെസ്റ്റേന്‍ സൈഡ്-90.00 ശതമാനം), 94-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ് പാക്കം (മെയിന്‍ ബിള്‍ഡിങ് മിഡില്‍ പോര്‍ഷന്‍-94.20), 113-ാം നമ്പര്‍ ബൂത്തായ എ.യു.പി.എസ് മുന്നാട് (ഓള്‍ഡ് ബിള്‍ഡിങ് നോര്‍ത്തേന്‍ പോര്‍ഷന്‍ – 91.90 ശതമാനം). 111-ാം ബൂത്തായ ജി.യു.പി.എസ് കൂട്ടക്കനി (മെയിന്‍ ബില്‍ഡിങ് നോര്‍ത്ത് പോര്‍ഷന്‍-92.00 ശതമാനം), 115-ാം ബൂത്തായ എ.യു.പി.എസ് മുന്നാട് (സെന്‍ട്രല്‍ ബിള്‍ഡിങ്-90.90 ശതമാനം), 119-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് ബേഡക ന്യൂ (90.80 ശതമാനം), 125-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് ചേരിപ്പാടി (90.20), 157-ാം ബൂത്തായ ജി.എച്ച്.എസ്. ബേത്തൂര്‍ പാറ (വെസ്റ്റേന്‍ പോര്‍ഷന്‍-93.00 ശതമാനം), 158-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ് ബേത്തൂര്‍ പാറ (ഈസ്റ്റ് പോര്‍ഷന്‍-93.70 ശതമാനം). 159-ാം നമ്പര്‍ ബൂത്തായ എ.യു.പി.എസ് കുറ്റിക്കോല്‍ (മെയിന്‍ ബിള്‍ഡിങ് 90.40 ശതമാനം), എന്നിവിടങ്ങളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 152-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് പുലിയന്നൂര്‍ (നോര്‍ത്ത് പോര്‍ഷന്‍) ആണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 96.60 ശതമാനമാണ് ഇവിടത്തെ പോളിങ്. 8-ാം നമ്പര്‍ ബൂത്തായ ഹിമായത്തുല്‍ ഇസ്ലാം എ.യു.പി.എസ് ചിത്താരി (ന്യൂ ബിള്‍ഡിങ് വെസ്റ്റ് പോര്‍ഷന്‍)ലാണ് ഏറ്റവും കുറവ് പോളിങ്. 64.10 ശതമാനമാണ് ഇവിടെ പോള്‍ ചെയ്തത്. 11-ാം നമ്പര്‍ ബൂത്തായ ജി.യു.പി.എസ് വേലാശ്വരം (വെസ്റ്റ് ബില്‍ഡിങ്-91.70 ശതമാനം), 30-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് വാഴക്കോട്ട് (90.30 ശതമാനം), 35 -ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് കീക്കാംകോട്ട് (92.10 ശതമാനം), 36 -ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് കാഞ്ഞിരപൊയില്‍ (ഈസ്റ്റ് പോര്‍ഷന്‍ 95.70 ശതമാനം), 37 -ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് മലപ്പച്ചേരി (ന്യൂ ബില്‍ഡിങ്-94.20 ശതമാനം), 38 -ാം നമ്പര്‍ ബൂത്തായ ജി.യു.പി.എസ് മടിക്കൈ ആലംബാടി (ഈസ്റ്റ് പോര്‍ഷന്‍-94.40 ശതമാനം), 39 -ാം നമ്പര്‍ ബൂത്തായ ജി.യു.പി.എസ് മടിക്കൈ (വെസ്റ്റ് വിങ് 93.70 ശതമാനം), 40 -ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്. മടിക്കൈ സെക്കന്റ് സെക്കന്റ് (മെയിന്‍ ബില്‍ഡിങ്-92.10), 41-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ് മടിക്കൈ സെക്കന്റ് (നോര്‍ത്ത് പോര്‍ഷന്‍ ന്യൂ ബിള്‍ഡിങ്-90.40 ശതമാനം) 42-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് കക്കാട്ട് സൗത്ത് പോര്‍ഷന്‍ (ന്യൂ ബില്‍ഡിങ്-91.10 ശതമാനം) 43-ാം നമ്പര്‍ ബൂത്തായ ജി.എച്ച്.എസ്.എസ് കക്കാട്ട് (ഈസ്റ്റ് ബില്‍ഡിങ്-91.30 ശതമാനം), 152 -ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് നോര്‍ത്ത് പുലിയന്നൂര്‍ (96.60 ശതമാനം) എന്നീ ബൂത്തുകളില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 22-ാം നമ്പര്‍ ബൂത്തായ എ.എല്‍.പി.എസ് പാലായിയിലാണ് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത്. 97.80 ശതമാനമാണ് ഇവിടത്തെ പോളിങ്. 98-ാം നമ്പര്‍ ബൂത്തായ എ.യു.പി.എസ് കൈതക്കാട് (ന്യൂ മെയിന്‍ ബില്‍ഡിങ് കൈതക്കാട്) ആണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 65.60 ആണ് ഇവിടത്തെ പോളിങ്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 28-ാം നമ്പര്‍ ബൂത്തായ ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍ (ഈസ്റ്റേന്‍ ബില്‍ഡിങ് 97.10 ശതമാനം), 32-ാം നമ്പര്‍ ബൂത്തായ ജി യു പി എസ് മുഴക്കോത്ത് (ന്യൂ ബില്‍ഡിങ് സൗത്ത് പോഷന്‍ – 95.70 ശതമാനം), 39-ാം നമ്പര്‍ ബൂത്തായ ജി.എല്‍.പി.എസ് പുലിയന്നൂര്‍ (ന്യൂ ബില്‍ഡിങ് 97.50 ശതമാനം), 40-ാം നമ്പര്‍ ബൂത്തായ എ.എല്‍.പി.എസ് കുണ്ട്യം (95.90 ശതമാനം), 89-ാം നമ്പര്‍ ബൂത്തായ എ.എല്‍.പി.എസ് കാരിയില്‍ (സൗത്ത് ബില്‍ഡിങ്-95.20 ശതമാനം), 94-ാം നമ്പര്‍ ബൂത്തായ കുട്ടമത്ത് (വെസ്റ്റ് ബില്‍ഡിങ് ഈസ്റ്റ് പോര്‍ഷന്‍-95.70), 114-ാം നമ്പര്‍ ബൂത്തായ എ.എല്‍.പി.എസ് പൊള്ളപ്പൊയില്‍ (വെസ്റ്റേന്‍ ബില്‍ഡിങ് -96.80 ശതമാനം) എന്നിവിടങ്ങളില്‍ 95 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.

 

 

KCN

more recommended stories