ഓൺലൈനിലൂടെ വനിതകൾക്കെതിരെയുള്ള ട്രോളിങ് ഇനി കുറ്റകരം

trolന്യൂഡൽഹി∙ ഇന്റർനെറ്റിലൂടെ വനിതകളെ ട്രോൾ (പരിഹസിക്കുക) ചെയ്യുന്ന സംഭവങ്ങൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പരിധിയിൽ വരുമെന്ന് കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. ഓൺലൈനിൽ പെരുമാറേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഓൺലൈനിലൂടെ ട്രോൾ ചെയ്യുന്ന സംഭവങ്ങളും അപമാനിക്കുന്ന സംഭവങ്ങളും പുതിയതായി രൂപീകരിക്കുന്ന നിയമത്തിന്റെ പരിധിയിൽ വരും. സ്ത്രീകൾക്കുവേണ്ടിയുള്ള ദേശീയ നയത്തിന്റെ കരട് ഇന്നലെ പുറത്തുവിട്ടു. സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് അതിൽ പറയുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതും വാടക ഗർഭപാത്രം നൽകുന്ന അമ്മമാരെ സംരക്ഷിക്കുന്നതും കുടുംബാസൂത്രണത്തിൽ സമത്വം ഉണ്ടാകേണ്ടതും നയത്തിൽ വ്യക്തമായി പറയുന്നു. മാനഭംഗം, മനുഷ്യക്കടത്തും സ്ത്രീധനവും, സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ നൽകൽ തുടങ്ങിവയിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നയത്തിന്റെ രൂപീകരണം. അടുത്ത 15–20 വർഷത്തേക്കുള്ള വനിതകളുടെ പ്രശ്നങ്ങളെ നേരിടാനുതകുന്നതാണ് പുതിയ നയം. 2001ലായിരുന്നു ഇതിനുമുൻപ് നയം കൊണ്ടുവന്നത്. സന്നദ്ധ സംഘടനകളുൾപ്പെടെ എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചിച്ച ശേഷമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ. ആരോഗ്യം, പോഷകാഹാരവും ഭക്ഷ്യസുരക്ഷയും, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ഭരണനിർവഹണം, തീരുമാനമെടുക്കൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ വിലയിരുത്തിയാണ് നയം രൂപീകരിച്ചത്. മാത്രമല്ല, പ്രസവാവധി ദീർഘിപ്പിക്കുന്ന കാര്യത്തിൽ തൊഴിൽ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

KCN

more recommended stories