മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കും: പ്രകാശ് കാരാട്ട്

uman chandiന്യൂഡൽഹി∙ കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരെന്ന് നാളെ വ്യക്തമാകും. നാളെ തിരുവനന്തപുരത്തു ചേരുന്ന സിപിഎം െസക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അറിയിച്ചു. ദേശീയ നേതാക്കൾ ഇന്നും നാളെയുമായി കേരളത്തിലെത്തും. ഇടതുതരംഗം വീശിയടിച്ച കേരളത്തിൽ കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് 92 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്.  മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയുമാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട ഇടതുമുന്നണിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതോടെ വിഭാഗീയത തിരിച്ചുവരുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽപ്പോലും എൽഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. തൃശൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എൽഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കി. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും പിടിച്ചുനിന്നെങ്കിലും പല പ്രമുഖരുടെയും തോൽവി വൻ തിരിച്ചടിയാണ്. ഇരുമുന്നണികളിലുമായി ഇരുപത്തഞ്ചോളം സിറ്റിങ് എംഎൽഎമാർ പരാജയപ്പെട്ടു.

KCN

more recommended stories