തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമത്തിന്റെ ഭീതി അകന്നില്ല എങ്ങും ജാഗ്രത ശക്തം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു

bombay copyതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ തുടങ്ങിയ നിമിഷം തൊട്ട് തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമവും പൊട്ടിപ്പുറപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ട് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പോലും അക്രമത്തിന് ഇരയാവുന്ന സ്ഥിയുണ്ടായി. സാധാരണയായി സംഘര്‍ഷം പൊട്ടിപ്പുറപ്പെടാറുള്ള കാസര്‍കോടിന്റെ അക്രമബാധിത മേഖലകളിലെല്ലാം പോലീസ് ജാഗ്രത ശക്തമാക്കിയതുകാരണം ഒരു പരിധിവരെ സംഘര്‍ഷം പടരുന്നത് തടയാന്‍ സാധിച്ചു.

ഗവ.കോളജ് പരിസരത്ത് പോലീസിന് കല്ലെറിഞ്ഞതിനു പുറമെ ഉപ്പള അട്ടഗോളിയില്‍ ലീഗ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകനത്തിനുനേരെ കല്ലേറുണ്ടായതോടെയാണ് അക്രമത്തിന് തുടക്കമായത്. ക്ലബ്ബിന് നേരെയം അക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ചെര്‍ക്കളയില്‍ ലീഗ് പ്രവര്‍ത്തകരും പോലീസും ഏറ്റമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടയില്‍ പോന്ന് പോലീസ് ജീപ്പുകള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള ഖത്തീബ് നഗറില്‍ സി.പി.എം പ്രവര്‍ത്തകന്‍ ശിവറായി കഴിഞ്ഞ ദിവസം രാത്രി അക്രമിക്കപ്പെട്ടിരുന്നു. സോങ്കാലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അശ്വിതിനെ നേരെയും അക്രമമുണ്ടായി. മഞ്ചേശ്വരം ചികൂര്‍പാതയില്‍ സി.പി.എം പ്രവര്‍ത്തകരായ പ്രേംപ്രകാശ്, മഹേഷ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു.

 

KCN

more recommended stories