കാസര്‍കോടിന്റെ ദാഹമകറ്റാന്‍ നാരങ്ങ ജ്യൂസുമായി ഉത്തരേന്ത്യന്‍ സംഘം

juice

കാസര്‍കോട്: നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ അസഹനീയമായ വെയിലില്‍ നിന്ന് ആശ്വാസം തേടുന്ന ജനങ്ങള്‍ക്കുമുന്നില്‍ പ്രകൃതിദത്തമായ മുസമ്പി ജ്യൂസുമായി ഉത്തരേന്ത്യ സംഘം. കാസര്‍കോടിന്റെ ദേശീയ പാതയോരങ്ങളില്‍ അങ്ങിങ്ങായി സ്റ്റാള്‍ സ്ഥാപിച്ചു നില്‍ക്കുന്ന സംഘം പകര്‍ന്നു നല്‍കുന്ന ജ്യൂസ് ഏറെ മധുരതരവും ആകര്‍ഷണീയവുമാണ്.
വേനല്‍ തുടങ്ങിയതോടെ ഉത്തരേന്ത്യയില്‍ നിന്ന് കൂട്ടമായെത്തിയ സംഘം കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്നു. വലുതും ചെറുതുമായ നാരങ്ങള്‍  കൂട്ടിവെച്ച ഉന്തുവണ്ടിയില്‍ തന്നെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ജ്യുസ് മെഷിനുമുണ്ട്. ആവശ്യക്കാര്‍ക്ക് നിമിഷനേരം കൊണ്ട് നിറഞ്ഞപുഞ്ചിരിയോടൊപ്പം അവര്‍ ജ്യൂസ് തയാറാക്കി കൊടുക്കുന്നു. ഒരു സാധാ ഗ്ലാസ് ജ്യൂസിന് 20 രൂപയാണ് വില.
മുസമ്പിയുടെ ഓടുകള്‍ നഗരത്തില്‍ വലിച്ചെറിയുന്ന ശീലമൊന്നും ഇവര്‍ക്കില്ല. ഒരു കൊട്ടയില്‍ ശേഖരിച്ച് വെക്കും. പിന്നീട് ആവശ്യക്കാര്‍ക്ക് നല്‍കും. തെങ്ങിന്‍ ചുവട്ടിലിട്ടാല്‍ അത് കായ് ഫലമുണ്ടാവാന്‍ നല്ലതാണെന്നാണ് കണ്ടെത്തല്‍.
ഒരു ദിവസം  അമ്പതു മുതല്‍ നൂറ് വരെ  ഗ്ലാസുകള്‍ വില്‍പ്പന നടത്തുന്നതായി കാസര്‍കോട്  പുതിയ  ബസ് സ്റ്റാന്റിന് സമീപമുള്ള യു.പി സ്വദേശി സമീര്‍ പറഞ്ഞു. ജനുവരിയോടെയാണ് ഇവര്‍ കാസര്‍കോട്ട് എത്തിയത്. വേനല്‍കാല സീസണ്‍ കഴിയുന്നതോടെ കാസര്‍കോട്ടുണ്ടാകും. പിന്നീട് മറ്റു ദിക്കുകള്‍ തേടി പോകും. ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ലോറികളിലൂടെ നേരിട്ടാണ് ഇവര്‍ക്ക് നാരങ്ങയും മുസമ്പിയും എത്തുന്നത്.

juice1

KCN

more recommended stories