പ്രകൃതിചൂഷണത്തിന്റെ നേര്‍കാഴ്ച നല്‍കി ‘ചുവന്ന തത്ത’; പരിസ്ഥിതി ദിനത്തിലെ സാഹിത്യവേദി ചര്‍ച്ച ശ്രദ്ധേയമായി

srikrishna copyകാസര്‍കോട്: പച്ചപ്പുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സജീവമായി ചര്‍ച്ച ചെയ്യേണ്ട കഥയാണ് ഉപ്പളയിലെ എം.കെ റിയാസ് മുഹമ്മദ് മൊഴിമാറ്റം നടത്തി മലയാളത്തിലെത്തിച്ച വാസുധേന്ദ്രയുടെ കെംപുകിളി എന്ന് കാസര്‍കോട് സാഹിത്യവേദി അഭിപ്രായപ്പെട്ടു. കെംപുകിളി എന്ന പേരില്‍ കന്നഡയില്‍ എഴുതിയ കഥയുടെ മൊഴിമാറ്റം ചുവന്ന തത്ത എന്ന പേരില്‍ മാതൃഭൂമി ആഴ്ചപതിപ്പ് മാര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്. പ്രകൃതിക്ക് നേരെ നടക്കുന്ന വെല്ലുവിളികളെ നാട്ടുഭാഷയില്‍ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന കഥ കര്‍ണാടകയിലെ ഖനി വ്യവസായികളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതാണ്. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളും സമാനമായതിനാല്‍ കഥ കേരളത്തിലുടനീളം ചര്‍ച്ചചെയ്യപെടേണ്ടതുണ്ടെന്നും സാഹിത്യവേദിയുടെ കഥാചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നവാഗതനാണെങ്കിലും എ.കെ റിയാസ് മുഹമ്മദ് തര്‍ജിമ രംഗത്ത് സി. രാഘവന്‍ മാഷുടെ പിന്മുറക്കാരനായി അറിയപ്പെടുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ ചുവന്ന തത്ത ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുത്ത സാഹിത്യവേദിയെ പ്രാസംഗികര്‍ പ്രശംസിച്ചു.
നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ വിഷയാവതരണം നടത്തി. പി.എസ് ഹമീദ്, വി.വി പ്രഭാകരന്‍, എരിയാല്‍ അബ്ദുല്ല, കെ.എച്ച് മുഹമ്മദ്, സി.എല്‍ അബ്ബാസ്, വേണു കണ്ണന്‍, എം.വി.സന്തോഷ്, ഇബ്രാഹിം അങ്കോല, അഹമ്മദലി കുമ്പള, ടി.എ ഷാഫി, റഹീം ചൂരി, ബഷീര്‍ ചേരങ്കൈ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.ജി റസാഖ്, അനില്‍കുമാര്‍ ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മുജീബ് അഹ്മദ് നന്ദിയും പറഞ്ഞു.

 

KCN

more recommended stories