മലാപ്പറമ്പ് സ്കൂൾ വിഷയം: അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്

abdhu rabbകോഴിക്കോട്∙ മലാപ്പറമ്പ് സ്കൂൾ പൂട്ടുന്നതിൽ മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്കൂൾ സംരക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ല. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് അദ്ദേഹം കീഴ്പ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അതേസമയം, സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് കെഎസ്‌യു പ്രസിഡന്റ് വി.എസ്.ജോയി ആവശ്യപ്പെട്ടു. മാനേജർമാർക്ക് അധികാരം നൽകുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കണമെന്നും ജോയി പറഞ്ഞു. മലാപ്പറമ്പ് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. എന്തു വില കൊടുത്തും സ്കൂൾ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

KCN

more recommended stories