മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത്; ദേവസ്വം സെക്രട്ടറി അന്വേഷിക്കും

sannidanam

തിരുവനന്തപുരം: ആചാരങ്ങള്‍ ലംഘിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് സംബന്ധിച്ച് ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ അന്വേഷിക്കും. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മല ചവിട്ടരുതെന്ന ആചാരം ലംഘിച്ച് മേല്‍ശാന്തിയുടെ മകള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് അന്വേഷണത്തിന് മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ച ശബരിമല മേല്‍ശാന്തി പി.എന്‍.നാരായണന്‍ നമ്പൂതിരിയുടെ 12 വയസുള്ള മകള്‍ സന്നിധാനത്തെത്തിയതാണ് വിവാദമായത്.

KCN

more recommended stories