അമിതഭാരം: നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

red tag copyഅമിതഭാരം കയറ്റി വരുന്ന ചരക്കു വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. അമിതഭാരം കയറ്റി വന്ന 68 വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. 12 ലക്ഷം രൂപയോളം പിഴ ഈടാക്കുകയും ചെയ്തു. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുകയും റോഡുകള്‍ നശിക്കാന്‍ ഇടയാകുകയും ചെയ്യുന്നതിനാലാണ് നടപടികള്‍ കര്‍ശനമാക്കിയത്.
അന്യസംസ്ഥാനത്തു നിന്നും മണല്‍, സിമെന്റ്, കണ്ടെയ്‌നറുകള്‍ തുടങ്ങിയ വസ്തുക്കളാണ് അമിതഭാരവുമായി വരുന്നത്. അനുവദനീയമായതിലും കൂടുതലാണ് ഭാരമെന്ന് കണ്ടാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും പിഴയീടാക്കിയതിനു ശേഷം മാത്രം പോകാന്‍ അനുവദിക്കുകയും ചെയ്യാറുളളൂ. ഇതുകൂടാതെ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത 60 ഓളം പേര്‍, ടാക്‌സ് അടക്കാത്ത 18 വാഹനങ്ങള്‍, ഇന്‍ഷൂറന്‍സ് പുതുക്കാത്ത 20 വാഹനങ്ങള്‍, ലൈസന്‍സില്ലാത്ത 30 പേര്‍, ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, സെഡ് ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍ എന്നിവ പ്രവര്‍ത്തന രഹിതമായ അനേകം വാഹനങ്ങള്‍ക്കെതിരെയും കേസ്സെടുത്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി ദിലീപ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി പ്രജിത്ത്, മനോജ് കുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. അമിതഭാരം കയറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആര്‍ ടി ഒ സാദിക്ക് അലി അറിയിച്ചു.

 

KCN

more recommended stories