പിലിക്കോട് ബാങ്കില്‍ മുക്കാല്‍ കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ് : ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന ശക്തം

educareകാസര്‍കോട് : മുട്ടത്തൊടി സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ സംഭവം പുറത്തു വന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാസര്‍കോട് സഹകരണ ബാങ്കിലും പരിശോധന നടത്തി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. പത്തുദിവസത്തിനകം പരിശോധന നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പണയപ്പെടുത്തിയ എല്ലാ ഉരുപ്പടികളും പരിശോധിക്കും. പുറത്തു നിന്നുള്ള അപ്രൈസര്‍മാരുടെ സഹായത്തോടെയാണ് പരിശോധന.

പരിശോധനക്കിടെ പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നിന്ന് 70 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം കണ്ടെത്തി. ഇതോടെ ശാഖാ മാനേജര്‍ ഒളിവില്‍പോയി. തട്ടിപ്പു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നില്ല.

KCN

more recommended stories