വിദേശനിക്ഷേപ നയത്തിൽ വൻമാറ്റം; പ്രതിരോധ മേഖലയിൽ 100% നിക്ഷേപിക്കാം

forignന്യൂഡൽഹി∙ വ്യോമയാന, പ്രതിരോധ മേഖലകളിൽ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) 100 ശതമാനമാക്കാൻ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദേശത്തുനിന്ന് വൻതോതിൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. മാത്രമല്ല, എഫ്ഡിഐ നിയമങ്ങൾ ലളിതമാക്കാനും യോഗം തീരുമാനിച്ചു.

മാറ്റം വരുന്ന പ്രധാനപ്പെട്ട മേഖലകൾ:

  • പ്രതിരോധം: 100% വിദേശനിക്ഷേപം ഏർപ്പെടുത്തി. ഓട്ടമാറ്റിക്ക് രീതിയിലൂടെ (സർക്കാർ നിയന്ത്രണമില്ലാതെ) വരുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാണ്. ബാക്കിയുള്ളവയ്ക്ക് സർക്കാർ അനുമതി വേണം.
  • ഫാർമസി: സർക്കാർ അനുമതിയോടെ നിലവിൽ 100% എഫ്ഡിഐ അനുവദിച്ചിരുന്നു. ഇത് ഓട്ടമാറ്റിക് രീതിയിലാക്കിയതോടെ, സർക്കാർനിയന്ത്രണമില്ലാത്ത നിക്ഷേപരിധി 74% ആയി. ഇതിനു മുകളിൽ വരുന്നവയ്ക്ക് സർക്കാരിന്റെ അനുമതി നിർബന്ധമാക്കി.
  • ∙ വ്യോമയാനം: വിമാനത്താവള പദ്ധതികളിൽ 100% എഫ്ഡിഐ ഏർപ്പെടുത്തി. സർക്കാരിന്റെ നിയന്ത്രണമില്ലാതെ വരുന്ന നിക്ഷേപങ്ങളുടെ പരിധി നേരത്തെ 74% ആയിരുന്നു. ഇപ്പോൾ പൂർണമായും ഓട്ടമാറ്റിക് രീതിയിലാക്കി. വ്യോമഗതാഗതം, യാത്രാവിമാനങ്ങൾ, പ്രാദേശിക വ്യോമഗതാഗത സേവനങ്ങൾ എന്നിവയ്ക്ക് 100% വിദേശനിക്ഷേപം അനുവദിച്ചു. ഇതിൽ 49% മാത്രമാണ് ഓട്ടമാറ്റിക് രീതിയിൽ വരുന്നത്. അതിനു മുകളിലുള്ളവ സർക്കാർ അനുമതിയോടെ മാത്രമേ ഉണ്ടാകുകയുള്ളൂ.
  • ബ്രോഡ്കാസ്റ്റിങ്: ടെലിപോർട്ടുകൾ, ‍ഡിടിഎച്ച്, കേബിൾ നെറ്റ്‌വർക്ക്, മൊബൈൽ ടിവി, ഹെഡ്എൻഡ്–ഇൻ–ദി സ്കൈ ബ്രോഡ്കാസ്റ്റിങ് സർവീസ് (എച്ച്ഐടിഎസ്) തുടങ്ങിയവയ്ക്ക് ഓട്ടമാറ്റിക് രീതിയിൽ 100% വിദേശനിക്ഷേപം അനുവദിച്ചു.
  • അനിമൽ ഹസ്ബൻഡറി: സർക്കാർ നിയന്ത്രണമില്ലാതെ 100% വിദേശനിക്ഷേപമാണ് ഈ മേഖലയിൽ അനുവദിച്ചിരിക്കുന്നത്.
  • സ്വകാര്യ സുരക്ഷാ ഏജൻസികൾ: ഓട്ടമാറ്റിക് രീതിയിൽ 49% എഫ്ഡിഐയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ അംഗീകാരത്തോടെ പരമാവധി 74% വരെ വിദേശ നിക്ഷേപം കൊണ്ടുവരാനും അനുമതി നൽകിയിട്ടുണ്ട്.

 

KCN

more recommended stories