സര്‍വ്വീസ് സ്റ്റേഷനിലെ കൊല പ്രതികളെ വെറുതെ വിട്ടു

service station deathകാഞ്ഞങ്ങാട് : സര്‍വ്വീസ് സ്റ്റേഷനില്‍ സഹതൊഴിലാളിയെ മലദ്വാരത്തില്‍ എയര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 ജഡ്ജി സാനു പണിക്കര്‍ ആണ് പ്രതികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ്, എന്നീ ബീഹാര്‍ സ്വദേശികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടത്. പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പറ്റിയില്ലെന്ന് വിധിന്യായത്തില്‍ കോടതി പ്രസ്ഥാവിച്ചു.

2012 ഒക്‌ടോബര്‍19 -ാം തീയ്യതി ഉച്ചയ്ക്ക് 12:30 നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് അതിഞ്ഞാലിലുള്ള കെ.വി അബ്ദുള്‍ റഹിമാന്‍ ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ.വി കാര്‍വാഷിംഗ് & സര്‍വ്വീസ് സ്റ്റേഷന്‍ എന്ന സ്ഥാപനത്തിലെ തൊഴിലാളികളായ ഇബ്രാഹിം എന്നയാളാളാണ് സംഭവത്തില്‍ മരണപ്പെട്ടത്. സംഭവ ദിവസം ഉച്ചയ്ക്ക് 12:30 മണി സമയത്ത് പണി ചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്ന സഹതൊഴിലാളികളായ പ്രതികളോട് മരണപ്പെട്ട ഇബ്രാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് സര്‍വ്വീസ് സ്റ്റേഷനില്‍ ഉപയോഗിക്കുന്ന കംപ്രസ്സീവ് എയര്‍പൈപ്പ് ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ കയറ്റി എയര്‍ അടിച്ച് ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി 26.10.12 ന് ഇബ്രാഹിം മരണപ്പെട്ടതായാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും, പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷന്‍, കെ. കുമാരന്‍ നായര്‍ എന്നിവരും ഹാജരായി.

 

KCN

more recommended stories