കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സഹപാഠിക്ക് ഗുരുതരം

Dream zone copyതിരുവനന്തപുരം: സ്‌കൂളിലേക്ക് പോകവെ വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം വിതുരയിലാണ് സംഭവം. വിതുര കൊപ്പം സ്വദേശി ആകാശാണ് (14) മരിച്ചത്. വിതുര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകാശ്.

ആകാശും സുഹൃത്തും സൈക്കിളില്‍ സ്‌കൂളിലേക്ക് പോകവെ ബസ് ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതിനാല്‍ നടന്നില്ല. സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്.

 

KCN

more recommended stories