മൈലാഞ്ചിയുടെ മൊഞ്ച് പകര്‍ന്ന് ഉപ്പള റംസാന്‍ വിപണിക്ക് ചുവപ്പിന്റെ ചന്തം

milano copyറമസാന്റെ വിശുദ്ധ ദിനങ്ങളില്‍ പെരുന്നാള്‍ അടുത്തെത്തുമ്പോള്‍ ആഘോഷ വേളകളെ അഴകുള്ളതാക്കാന്‍ ഉപ്പളയുടെ മൈലാഞ്ചി പെരുമ.

ഉപ്പളയിലെ വീടുകള്‍ കേന്ദ്രീകരിച്ച് നിര്‍മ്മിക്കുന്ന മെഹന്തികള്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയതാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്കുപുറമെ ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം ഇവിടെ നിന്ന് മെഹന്തികള്‍ കയറ്റു മതി ചെയ്യുന്നു.
ഉപ്പളയുടെ മൈലാഞ്ചി പെരുമയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വീടുകളോടനുബന്ധിച്ചുള്ള കെട്ടിടങ്ങളില്‍ കുടില്‍ വ്യവസായം പോലെയാണ് ഇവിടെ മൈലാഞ്ചി നിര്‍മ്മിക്കുന്നത്.
പ്രത്യേക പരിശീലനം നേടിയ സ്ത്രീ പുരുഷ തൊഴിലാളികളാണ് മെഹന്തികള്‍ നിര്‍മ്മിക്കുന്നത്.
അരച്ചെടുത്ത മെഹന്തിക് ഒരു മെഷിനില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ പാക്കറ്റിലേക്കെത്തുമ്പോള്‍ അത് വില്‍പ്പനയ്ക്ക് തയാറാവുന്നു…
പാക്കറ്റ് നിര്‍മ്മാണവും ഫില്ലിംഗുമെല്ലാം ഒരു കരവിരുതോടെ അവര്‍ ചെയ്തുതീര്‍ക്കുന്നത് അഴകുള്ള കാഴ്ചയാണ്.
ബോക്‌സ്, ബിഗ്, നെയില്‍ മെഹന്തി തുടങ്ങി മൂന്ന് ഇനിങ്ങളാണ് പ്രധാമായും നിര്‍മ്മിക്കുന്നതെന്ന് ഉപ്പളയിലെ ഷിഫ മെഹന്തി മാനേജിംഗ് പാര്‍ട്ണര്‍ ഷെഹ്‌സാന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ഷെഹ്ഷാന്റെ പിതാവ് അബ്ദുല്‍ ഗഫൂറിന്റെ മേല്‍നോട്ടത്തില്‍ ഉപ്പളയില്‍ ഷിഫ മെഹന്തി നടത്തുകയാണ്. മകള്‍ ഷിഫയും ഉമ്മ ഗുല്‍സര്‍ ബാനുവുമെല്ലാം ഈ കുടില്‍വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്നു…
പെരുന്നാള്‍ അടുക്കുന്നതോടെ നിര്‍മ്മാണം കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. ഓരോ പെരുന്നാള്‍കാലവും മെഹന്തിയുടെ കൂടി പെരുന്നാള്‍ കാലമാണ്.

 

 

KCN

more recommended stories