കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം: ബി.ജെ.പി. ധര്‍ണ നടത്തുന്നു

കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. ധര്‍ണ നടത്തുന്നു. ബുധനാഴ്ച വൈകിട്ട് 3.30ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ.  വര്‍ഷങ്ങളായി കാസര്‍കോട്ടെ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്നത് ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയടക്കമുള്ളവരെ കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും ഒരുനടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശുദ്ധജലം കുടിക്കാനുള്ള അവകാശംപോലും നിഷേധിക്കുകയാണ്. ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടിട്ടും ഉപ്പുവെള്ളംതന്നെ കുടിപ്പിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

KCN

more recommended stories